Friday, March 13, 2026 Last Updated 45 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.33 AM

സപ്‌തദിന സഹവാസ ക്യാമ്പ്‌ സമാപിച്ചു

uploads/news/2026/01/818998/2.jpg

തിരുനാവായ: യുവത, ഗ്രാമതയുടെ സമഗ്രതയ്‌ക്കായി എന്ന ആശയവുമായി വൈരംകോട്‌ എ.എം.യു.പി. സ്‌കൂളില്‍ നടന്ന തിരുനാവായ നവാമുകുന്ദ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്‌.എസ്‌. യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്‌തദിന സഹവാസ ക്യാമ്പ്‌ സമാപിച്ചു.
ഇക്കഴിഞ്ഞ 26ന്‌ ആരംഭിച്ച ക്യാമ്പ്‌ തിരുനാവായ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ദേവയാനിയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. അധ്യാപകന്‍ ശിവദാസന്‍ നയിച്ച യോഗ ക്ലാസ്‌, വയോജനങ്ങള്‍ക്കായി ഡിജിറ്റല്‍ കൂട്ടുകാര്‍, തിരുനാവായ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ശ്രീലക്ഷ്‌മി അവതരിപ്പിച്ച ഗ്രാമസ്വരാജ്‌, നാടറിയാന്‍, നാടിനൊപ്പം എന്ന ആശയവുമായി ഗ്രാമപഥം, പച്ചക്കറിത്തോട്ടം എന്ന ആശയവുമായി വിത്തും കൈക്കോട്ടും, ഹരിതസാക്ഷ്യം എന്ന പരിപാടിയിലൂടെ ഹരിതകര്‍മ്മ േസനയുമായി അഭിമുഖവും അവര്‍ക്കുള്ള ആദരവും, ലഹരിക്കെതിരെ നാടുണരട്ടെ എന്ന പേരില്‍ ലഹരിവിരുദ്ധ കാമ്പയിന്‍, ഉണര്‍വ്‌ എന്ന പരിപാടിയില്‍ ഫാമിലി ഹെല്‍ത്ത്‌ സെന്ററില്‍ നിന്നുള്ള എ.സി. ശരത്‌ നയിച്ച എയ്‌ഡ്സ്‌ അവബോധനം, സ്‌നേഹാങ്കണം പരിപാടിയില്‍ അംഗനവാടി ദത്തെടുക്കല്‍, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ നയിച്ച സന്നദ്ധം, സുരക്ഷാബോധവത്‌കരണം, തൊഴിലുറപ്പ്‌ തൊഴിലാളികളുമായി സഹകരിച്ച്‌ മണ്ണും മനുഷ്യരും, കെ.കെ. ധര്‍മ്മപാലന്‍ വളാഞ്ചേരി നയിച്ച കൈമുതല്‍ എന്ന പേരിലുള്ള ബുക്ക്‌ ബൈന്‍ഡിങ്‌ പരിശീലനം എന്നിവ വിവിധ ദിവസങ്ങളിലായി നടന്നു.
എന്‍.എം.എച്ച്‌.എസ്‌.എസ്‌. പ്രിന്‍സിപ്പാള്‍ ജിജോ ജോസ്‌, പ്രോഗ്രാം ഓഫീസര്‍ ജെസി ടി. പോള്‍, സ്വാഗതസംഘം ചെയര്‍മാന്‍, സ്വാഗതസംഘം മുസ്‌തഫ, വൈസ്‌ ചെയര്‍മാന്‍ ബക്കര്‍ അമരിയില്‍ , കണ്‍വീനര്‍ സ്വപ്‌ന ജോയിന്റ്‌ കണ്‍വീനര്‍, സമീര്‍ (പി.എ.സി, തിരൂര്‍), പി.ടി.എ. പ്രസിഡന്റ്‌ സിറാജ്‌ പറമ്പില്‍, സുബ്രമണ്യന്‍ (പി.ടി.എ. വൈസ്‌ പ്രസിഡന്റ്‌, എന്‍.എം.എച്ച്‌.എസ്‌.എസ്‌), സമദ്‌ (പി.ടി.എ വൈസ്‌ പ്രസിഡന്റ്‌, എന്‍.എം.എച്ച്‌.എസ്‌.എസ്‌), ബഷീര്‍ (സ്‌റ്റാഫ്‌ സെക്രട്ടറി, എന്‍.എം.എച്ച്‌.എസ്‌.എസ്‌), നഹദ (എന്‍.എസ്‌.എസ്‌. വളണ്ടിയര്‍ ലീഡര്‍) നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 04 Jan 2026 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW