Friday, March 13, 2026 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.33 AM

യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ അധ്യാപക പ്രശ്‌നങ്ങള്‍ പരിഹരിക്കും: ഇ.ടി.

അരീക്കോട്‌: യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇന്ന്‌ അധ്യാപകര്‍ നേടുന്ന നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുമെന്ന്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം അരീക്കോട്‌ സുല്ലമുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌.
ഒരു കാലത്തും നിലവിലില്ലാത്ത രീതിയില്‍ ഇടത്‌ സര്‍ക്കാര്‍ അധ്യാപകരെ ദ്രോഹിക്കുകയാണ്‌. അധ്യാപകരുടെ സര്‍വീസസ്‌ സംബന്ധമായ കാര്യങ്ങള്‍ കൊണ്ടാണ്‌ സര്‍ക്കാര്‍ പന്താടുന്നത്‌. അധ്യാപകരുടെ സര്‍വീസ്‌ സംബന്ധമായ കാര്യങ്ങള്‍ മാത്രമല്ല പഠന- പാഠ്യേതര കാര്യങ്ങളിലും സര്‍ക്കാര്‍ രാഷ്ര്‌ടീയം കലര്‍ത്തുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ടുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ അധ്യാപകരുടെ പ്രശ്‌നപരിഹാരത്തിനാണ്‌ മുന്‍ഗണന കൊടുക്കുകയെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ്‌ എന്‍.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ. ജബ്ബാര്‍ ഹാജി, കെ.എസ്‌.ടി.യു. സംസ്‌ഥാന പ്രസിഡന്റ്‌ കെ.എം. അബ്‌ദുള്ള, അരീക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.ടി. ആയിഷാബി, സംസ്‌ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി മജീദ്‌ കാടേങ്ങല്‍, അസോസിയേറ്റ്‌ സെക്രട്ടറി പി.കെ.എം. ഷഹീദ്‌, കെ.ടി. അമാനുള്ള, ഇ.പി.എ. ലത്തീഫ്‌, ഇസ്‌മായില്‍ പൂതനാരി, അരീക്കോട്‌ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ സി.പി.എ. കരീം, എം.പി. ഷരീഫ, എന്‍.കെ. ഷാഹിന, ഉമ്മര്‍ വെള്ളേരി, എ.എം. ഷാഫി, റിയാസ്‌ കണ്ണിയന്‍, കെ.എസ്‌.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി വീരാന്‍കുട്ടി, ജില്ലാ ഭാരവാഹികളായ കെ.എം. ഹനീഫ, സഫ്‌ത്തറലി വാളന്‍, ബഷീര്‍ തൊട്ടിയന്‍, ഏ.കെ. നാസര്‍, കെ.പി. ജലീല്‍, കെ.ടി. അലവിക്കുട്ടി, എ.എം. ഷംസുദ്ദീന്‍, മുനീര്‍ ചൊക്ലി, കെ. അര്‍ഷദ്‌, കെ.പി. ഫൈസല്‍, സാദിക്കലി ചീക്കോട്‌, ടി. ജലീല്‍ വൈരംകോട്‌, എ.വി. ഇസ്‌ഹാഖ്‌, സി. ആമിന, കെ. ഷമീന, സി.എച്ച്‌. ഇബ്രാഹിം, ഫൈസല്‍ മൂഴിക്കല്‍, എം.എ. സുഹൈല്‍, നൗഷാദ്‌ അരീക്കോട്‌, എ.എ. സലാം, കെ. ഫാത്തിമ നസീറ, സി.ടി. ജമാലുദ്ദീന്‍, പി. മുഹമ്മദ്‌ ഷമീം, ഫെബിന്‍ കളപ്പാടന്‍, കെ.ടി. ശിഹാബ്‌, പി.കെ. സൈതലവി, പി.പി. ബാബു ഷിഹാബ്‌, പി. അബൂബക്കര്‍, റഹീം കുണ്ടൂര്‍, സി. അബ്‌ദുറഹ്‌മാന്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട്‌ എന്‍.പി. മുഹമ്മദലി പതാക ഉയര്‍ത്തിയതോടെ രണ്ടുദിവസത്തെ സമ്മേളനത്തിന്‌ തുടക്കമായി.
തുടര്‍ന്ന്‌ നടന്ന ലിറ്ററേച്ചര്‍ ഫെസ്‌റ്റിവല്‍ ബ്ലോഗര്‍ ഡോ.അനില്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം ആര്യാടന്‍ ഷൗക്കത്ത്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ.ടി. അഷറഫ്‌, സംസ്‌ഥാന ഭാരവാഹികളായ പി.വി. ഹുസൈന്‍, ഇ.പി.എ. ലത്തീഫ്‌, റഹീം കുണ്ടൂര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ഹക്കിം പുല്‍പ്പറ്റ ടീമിന്‍റെ സേ്‌റ്റജ്‌ ഷോ അരങ്ങേറി. ഇന്ന്‌ നടക്കുന്ന സമ്പൂര്‍ണ്ണ സമ്മേളനം അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്ും. പ്രതിയപക്ഷ ഉപ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. വിദ്യാഭ്യാസ സമ്മേളനം നജീബ്‌ കാന്തപുരം എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. അധ്യാപക പ്രകടനവും കൗണ്‍സില്‍ മീറ്റും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ നടക്കും.

Ads by Google
Advertisement
Sunday 04 Jan 2026 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW