-->
താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും ത്രിതല പഞ്ചായത്തുകളിലെക്ക് വിജയിച്ച മുഴുവന്‍ ജനപ്രതിനിധികള്‍ക്കും സ്‌നേഹാദരം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താനാളൂര്‍ ഹസ്‌തം പെയിന്‍ ആന്റ് പാലിയേറ്റിവ് കെയറിന്റെ ആഭിമുഖ്യത്തില്‍ ആറിന് ഉച്ചക്ക് 2.30ന് വട്ടത്താണി സി.കെ. കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങ്. താനാളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുത്ത 24 പേരും താനൂര്‍ ബ്ലോക്ക്, മലപ്പുറം ജില്ലാ പഞ്ചായത്തുകളിലേക്ക് വിജയിച്ചവര്‍ക്കും സ്‌നേഹാദരം നല്‍കും. പരിപാടി മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സി.ആര്‍. പ്രസാദ് ഉദ്‌ഘാടനം ചെയ്ുയം.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എ.പി. സ്‌മിജി, സ്‌ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി, അംഗം ഷാജി പച്ചേരി, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പുതടം, താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഒ. അസ്‌ഗര്‍, വൈസ് പ്രസിഡണ്ട് കെ. ഫാത്തിമ ബീവി, അംഗം കാദര്‍ക്കുട്ടി വിശാരത്ത് പ്രസംഗിക്കും.
കഴിഞ്ഞ പത്തുവര്‍ഷമായി താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുന്നൂറോളം വരുന്ന കിടപ്പ് രോഗികള്‍ക്ക് സാന്ത്വന പരിചരണം നല്‍കുന്നത് ഹസ്‌തം പെയിന്‍ ആന്റ് പാലിയേറ്റിവ് കെയറാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ടി.പി. മുഹമ്മദ്‌റഫീഖ്, മുജിബ് താനാളൂര്‍, ഷരീഫ് ബാവ ഹാജി, എന്‍.പി. ഉണ്ണി, സൂപ്പര്‍ ടെക് മുഹമ്മദ് കുട്ടി ഹാജി, സി. അബ്‌ദുറഹിമാന്‍ പങ്കെടുത്തു.