Friday, March 13, 2026 Last Updated 58 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.32 AM

എം.ഡി.എം.എ. പിടികൂടിയ സംഭവം; രണ്ട്‌ പേര്‍ കൂടി പിടിയില്‍

തേഞ്ഞിപ്പലം: പുതുവത്സര ആഘോഷം ലക്ഷ്യമിട്ട്‌ വിപണനത്തിന്‌ എത്തിച്ച രാസലഹരി പിടികൂടിയതുമായി ബന്ധപ്പെട്ട കേസില്‍ അന്തര്‍ സംസ്‌ഥാന ലഹരി കടത്ത്‌ സംഘത്തിലെ രണ്ട്‌ പേര്‍ കൂടി പിടിയിലായി. നേരത്തെ നാല്‌ പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു.
കോഴിക്കോട്‌ പുതുപ്പാടി പെരുംപള്ളി സ്വദേശികളായ പൈനാട്ടുകിലയില്‍ വീട്ടില്‍ മുഹമ്മദ്‌ സലിം (35), കാവുംപുറത്ത്‌ വീട്ടില്‍ ആഷിഖ്‌ (27) എന്നിവരാണ്‌ ഇന്നലെ പോലീസിന്റെ വലയിലായത്‌.
വയനാട്‌, കോഴിക്കോട്‌ ജില്ലകളില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌. ബാം?ൂരില്‍ നിന്നും മലപ്പുറം, കോഴിക്കോട്‌ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ്‌ ലോറി ഡ്രൈവറായ സലിം ഉള്‍പ്പെടുന്ന സംഘം. പിടിയിലായ സലിം വയനാട്‌ സുഗന്ധഗിരി മരംമുറി കേസില്‍ പ്രതിയാണ്‌.
പിടിയിലായ ആഷിഖിന്റെ പേരില്‍ താമരശ്ശേരി സേ്‌റ്റഷനില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുള്ളതായി പോലീസ്‌ വ്യക്‌തമാക്കി. ഇതോടെ ഈ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം ആറായി. മലപ്പുറം ജില്ലാ പോലീസ്‌ മേധാവി ആര്‍. വിശ്വനാഥിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്‌.പി. കാര്‍ത്തിക്‌ ബാലകുമാര്‍, തേഞ്ഞിപ്പലം ഇന്‍സ്‌പക്‌ടര്‍ ജലീല്‍, എസ്‌.ഐ. വിപിന്‍ വി. പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ്‌ടീമാണ്‌ പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്‌.

Ads by Google
Advertisement
Sunday 04 Jan 2026 10.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW