-->
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനയ്‌ക്കു ജില്ലയില്‍ തുടക്കം.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള തിരുവാതുക്കല്‍ എ.പി.ജെ. അബ്‌ദുള്‍ കലാം ഓഡിറ്റോറിയത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്‌ടര്‍ ചേതന്‍ കുമാര്‍ മീണയുടെ മേല്‍നോട്ടത്തില്‍ ശനിയാഴ്‌ച രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്.
ജില്ലയില്‍ 1791 പോളിങ് ബൂത്തുകളാണുളളത്. ബൂത്തുകളുടെ എണ്ണത്തേക്കാള്‍ 25 ശതമാനം അധികം വോട്ടിങ് യന്ത്രങ്ങളും (കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകള്‍) 35 ശതമാനം അധികം വി.വി. പാറ്റ് യന്ത്രങ്ങളുമാണ് പരിശോധിക്കുന്നത്.വെയര്‍ഹൗസില്‍നിന്ന് യന്ത്രങ്ങള്‍ പുറത്തെടുത്ത് പഴയ സ്‌റ്റിക്കറുകളും ബാലറ്റുകളും സീലുകളും നീക്കം ചെയ്‌ത് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുകയാണ് 22 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പരിശോധനയില്‍ ചെയ്യുന്നത്. ആദ്യഘട്ട പരിശോധനയില്‍ അംഗീകരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ മാത്രമാണു തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക.ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലെ ഒന്‍പതു എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂവകുപ്പിലെ ഉദ്യോഗസ്‌ഥരാണു പരിശോധന നടത്തുന്നത്. തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്‌ടര്‍ ഷീബ മാത്യു, എഫ്.എല്‍.സി (ഫസ്‌റ്റ് ലെവല്‍ ചെക്കിങ്) സൂപ്പര്‍വൈസര്‍ ജി. പ്രശാന്ത്, അസിസ്‌റ്റന്റ് സൂപ്പര്‍വൈസര്‍ എം. അരുണ്‍, രാഷ്ര്‌ടീയപാര്‍ട്ടി പ്രതിനിധികളായ സി.എന്‍. സത്യനേശന്‍, ജോയ് ചെട്ടിശ്ശേരി, ജി. രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ക്ക