Wednesday, March 11, 2026 Last Updated 32 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.31 AM

അഞ്ചാമത്തെ വീടും കൈമാറി കാഞ്ഞിരപ്പളളി മേരീക്വീന്‍സ്‌ മിഷന്‍ ഹോസ്‌പിറ്റല്‍

കാഞ്ഞിരപ്പളളി: ജില്ലയിലെ പാറത്തോട്‌ പഞ്ചായത്തില്‍ മേരീക്വീന്‍സ്‌ മിഷന്‍ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവനപദ്ധതി വഴി നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം സി.എം.ഐ സഭ കോട്ടയം സെന്റ്‌ ജോസഫ്‌ പ്രവിശ്യാ വികര്‍ പ്ര?വിന്‍ഷ്യലും, സാമൂഹ്യ ക്ഷേമവിഭാഗം കൗണ്‍സിലറും, മേരീക്വീന്‍സ്‌ ഡയറക്‌ടറുമായ ഫാ. സന്തോഷ്‌ മാത്തന്‍കുന്നേല്‍ സി.എം.ഐയും, വീടിന്റെ ആശീര്‍വാദം മേരീക്വീന്‍സ്‌ ആശുപത്രിയുടെ ഫിനാഷ്യല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണാനാല്‍ സി.എം.ഐയും നിര്‍വഹിച്ചു.
2024 ലെ ചാവറയച്ചന്റെ തിരുനാള്‍ ദിനമായ ജനുവരി 3 ന്‌ പ്രഖ്യാപിച്ച ചാവറ കെയര്‍ പ്ലസ്‌ പദ്ധതിയുടെ ഭാഗമായി മേരീക്വീന്‍സിലെ ജീവനക്കാരില്‍ അര്‍ഹരായ ഒരാള്‍ക്കാണു ചാവറ ഭവനപദ്ധതി പ്രകാരം വീട്‌ നിര്‍മിച്ചു നല്‍കിയത്‌. മുന്‍വര്‍ഷങ്ങളില്‍ കോട്ടയം ജില്ലയിലെ പാറത്തോട്‌, എരുമേലി, നെടുംകുന്നം ഗ്രാമപഞ്ചായത്തുകളിലും, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലും വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.
കഴിഞ്ഞ ആഗസ്‌റ്റ് 15 ന്‌ പരിശുദ്ധ അമ്മയുടെ സ്വര്‍ണ്മാരോഹണ തിരുനാള്‍ ദിനത്തില്‍ തറക്കല്ലിട്ട്‌, സെപ്‌റ്റംബര്‍ 8 ന്‌ പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ദിനത്തില്‍ കട്ടിള വെച്ച്‌ ഡിസംബര്‍ 31 നു വീട്‌ പണി പൂര്‍ത്തീകരിച്ചു കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഏറെയുണ്ടെന്നും, മേരീക്വീന്‍സ്‌ കുടുംബത്തിലെ അംഗങ്ങളുടെ പിന്തുണ വളരെയേറെ സഹായകമായതായും ഫിനാഷ്യല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണാനാല്‍ സി.എം.ഐ അഭിപ്രായപ്പെട്ടു. പാറത്തോട്‌ നടന്ന ചടങ്ങില്‍ ആശുപത്രി ജോയിന്റ്‌ ഡയറക്‌ടര്‍മാരായ ഫാ. തോമസ്‌ മതിലകത്ത്‌ സി.എം.ഐ, ഫാ. സിറിള്‍ തളിയന്‍ സി.എം.ഐ, പാസ്‌റ്ററല്‍ കെയര്‍ ഡയറക്‌ടര്‍ ഫാ. ഇഗ്‌നേഷ്യസ്‌ പ്ലാത്താനം സി.എം.ഐ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 04 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW