-->
ശബരിമല: ഏറെനേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാല്‍ ഓണ്‍ലൈനായി വഴിപാട് ബുക്ക് ചെയ്യുന്നവര്‍ക്ക് വഴിപാടില്‍ പങ്കെടുക്കാനാകുന്നില്ല. പുലര്‍ച്ചെ നടക്കുന്ന ഗണപതി ഹോമം വഴിപാട് ബുക്ക് ചെയ്‌തവര്‍ക്ക് തലേദിവസം രാത്രി നടയടയ്‌ക്കുന്ന സമയത്തെങ്കിലും എത്തേണ്ടിവരും. നേരിട്ട് വഴിപാടിന് തുകയടയ്‌ക്കുന്നവരും രാത്രി 11 ന് നടയടയ്‌ക്കും മുന്‍പ് സന്നിധാനത്തെത്തി രസീത് വാങ്ങിയാല്‍ മാത്രമെ വഴിപാട് നടത്താനാകൂ.
ഗണപതി ഹോമത്തിന് കൂടുതലായി ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് ഭക്‌തര്‍ പണം അടയ്‌ക്കുക. രാവിലെ 11ന് മുന്‍പ് സന്നിധാനത്ത് എത്തിയാലെ അഷ്‌ടാഭിഷേകം, ഉഷപൂജ എന്നിവയില്‍ പങ്ക് കൊള്ളാന്‍ സാധിക്കൂ. എന്നാല്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് പലരും പൂജകള്‍ കഴി ഞ്ഞാണ് സന്നിധാ നത്ത് എത്തുന്നത്.പൂജകള്‍ കഴിഞ്ഞ് എത്തുന്നവര്‍ ഓണ്‍ ലൈന്‍ വഴിപാട് രസീത് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ കാണിക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്‌ഥര്‍ നിസ്സഹായകരാണ്. ഉച്ചയ്‌ക്ക് മുന്‍പ് സന്നിധാനത്ത് എത്തിയെങ്കില്‍ മാത്രമേ സോപാനത്ത് നിന്ന് വഴിപാടുകാര്‍ക്ക് ഉച്ചപൂജ തൊഴാനാകൂ.
കൂടാതെ 11.30 ന് ആരംഭി ക്കുന്ന കളഭകലശപൂജയിലും കലശം എഴുന്നള്ളത്തിലും തുടര്‍ന്ന് നടക്കുന്ന കളഭാഭിഷേകത്തിലും വഴിപാട് ബുക്ക് ചെയ്‌തവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇത് പണം നഷ്‌ടപ്പെടുന്നു എ ന്നതിന് പുറമെ നേര്‍ച്ച വഴിപാട് നേരിട്ട് കണ്ട് നടത്താനാകാതെ വിഷമിച്ച് മലയിറങ്ങേണ്ടി വരുന്നുണ്ട്. തിരക്ക് മൂലം പമ്പ മുതല്‍ സന്നിധാനം വരെ എത്തണമെങ്കില്‍ അഞ്ചു മണിക്കൂറിലധികം സമയം ക്യൂ നില്‌ക്കേണ്ടതാ യി വരുന്നുണ്ട്. അതിനാല്‍ വഴിപാടുകാരെ അധികസമയം ക്യൂവില്‍ നിര്‍ത്താതെ പമ്പയിലും മരക്കൂട്ടത്തും ഇവരുടെ കൈവശമുള്ള ഓണ്‍ലൈന്‍ വഴിപാട് ടിക്കറ്റ് പരിശോധിച്ച് പമ്പയില്‍നിന്നും വേഗം കടത്തിവിട്ട് സന്നിധാത്ത് എത്താനുള്ള സൗകര്യം ഒരുക്കണമെന്നാണ് ഭക്‌തരുടെ ആവശ്യം.
വൈകിട്ട് ഓണ്‍ലൈന്‍ പുഷ്‌പാഭിഷേകം ബുക്ക് ചെയ്‌തവര്‍ക്ക് ക്യൂവില്‍നിന്ന് വൈകിയെത്തുന്നതിനാല്‍ പുഷ്‌പാഭിഷേകത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല. വൈകിട്ട് ദീപാരാധനയ്‌ക്കുശേഷം 6.30മുതല്‍ 9 വരെയാണ് പുഷ്‌പാഭിഷേകം. ഒരുതവണ വഴിപാട് നേരിട്ട് കണ്ട് തൊഴാനായില്ലെങ്കില്‍ ആ ഭക്‌തര്‍ പിന്നീട് മുറിയെടുത്ത് അ ടുത്ത ദിവസം വൈകുന്നേരം വരെ കാത്തിരി ക്കേണ്ടി വരും.മുന്‍കൂട്ടി മടക്ക ട്രയിന്‍, വിമാന ടിക്കറ്റുമെടുത്ത് വരുന്ന വിവിധ സംസ്‌ഥാനങ്ങളില്‍ ഉള്ള ഭക്‌തര്‍ക്ക് ഇത് അസാധ്യമാ ണ്.ഒരിക്കല്‍ വഴിപാട് നേരിട്ട് കണ്ട് നടത്താന്‍ കഴി ഞ്ഞില്ലെങ്കില്‍ അവര്‍ പിന്നീട് വഴിപാടുകള്‍ നടത്താന്‍ മുതിരാത്ത സാഹചര്യവും ഉണ്ടാകും.ഇത് ബോര്‍ഡിന് സാമ്പത്തീക നഷ്‌ടം ഉണ്ടാക്കുകയും ചെയ്യും.ഉച്ചയ്‌ക്ക് മുന്‍പ് എത്തിയെ ങ്കിലെ കുട്ടികള്‍ക്ക് ചോറൂണും നടത്താന്‍ കഴിയൂ. എന്നാല്‍ അഞ്ചും ആറും മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നാല്‍ തീര്‍ത്ഥാടകരുടെ യാത്രാക്രമീകരണങ്ങള്‍ ആകെ താളം തെറ്റും.
തീര്‍ഥാടക നിയന്ത്രണത്തിന്
ആര്‍.എ.എഫും
ശബരിമല: മണ്ഡലകല മഹോത്സവത്തിന് ശബരിമല നട തുറന്നതു മുതല്‍ സംസ്‌ഥാന പോലീസ് സേനയോടൊപ്പം ആള്‍ക്കൂട്ട നിയന്ത്രണ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ 140 പേരുടെ ബറ്റാലിയനും സന്നിധാനത്ത് എപ്പോഴും തയ്യാര്‍. ഡെപ്യൂട്ടി കമാന്‍ഡന്റ് ബിജു റാമിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയനില്‍ ദ്രുത പ്രതികരണ സംഘത്തിലെ 30 പേരുമുണ്ട്. മരക്കൂട്ടം, നടപ്പന്തല്‍, തിരുമുറ്റം, ഡിഫെന്‍സ് മോര്‍ച്ച, സന്നിധാനം, ഭസ്‌മകളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ് ആര്‍ എ എഫിന്റെ പ്രധാന ഡ്യൂട്ടി പോയിന്റുകള്‍.
മകരവിളക്കിന് നടതുറന്ന ഡിസംബര്‍ 30, 31 തീയതികളില്‍ തിരക്ക് വളരെ കൂടുതലായിരുന്നെങ്കിലും പിന്നീട് നിയന്ത്രണവിധേയമായെന്നും ജനുവരി 14 നു നടക്കുന്ന മകരവിളക്ക് പ്രമാണിച്ച് കൂടുതല്‍ സേനാഗങ്ങളെ നിയോഗിക്കുമെന്നും ഡെപ്യൂട്ടി കമാന്‍ഡന്റ് ബിജു റാം അറിയിച്ചു.
ഫിസിയോതെറാപ്പിയുമായി
ആരോഗ്യ പ്രവര്‍ത്തകര്‍
ശബരിമല: മലകയറിയെത്തുന്ന അയ്യപ്പന്മാര്‍ക്ക് അനുഭവപ്പെടുന്ന പേശീവലിവ്, സന്ധിപ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കാന്‍ സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ സന്നിധാനത്ത്. പത്തനംതിട്ടയിലെ റീഹാബിലിറ്റേഷന്‍-പാലിയേറ്റീവ് കെയര്‍ സെന്ററും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപിസ്‌റ്റ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന സന്നിധാനത്തെ ഫിസിയോതെറാപ്പി കേന്ദ്രം കഴിഞ്ഞ അഞ്ചുവര്‍ഷമായി സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നു. സംസ്‌ഥാനത്തെ പലയിടങ്ങളില്‍ നിന്നുള്ള ഫിസിയോതെറാപിസ്‌റ്റുകള്‍ സൗജന്യ സേവനമാണ് ഈ കേന്ദ്രത്തില്‍ നല്‍കുന്നത്. ദേശീയ ആരോഗ്യ മിഷനില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും ഇവിടെയുണ്ട്.
മണ്ഡലകാലത്ത് അറുപത്തിഅയ്യായിരത്തോളം പേര്‍ക്കും മകരവിളക്കിനു നടതുറന്ന് ഇതുവരെ മുന്നൂറോളം അയ്യപ്പ ഭക്‌തര്‍ക്കും ചികിത്സ നല്‍കിയതായി ഫിസിയോതെറാപിസ്‌റ്റും കേന്ദ്രത്തിന്റെ ഇന്‍ ചാര്‍ജുമായ എസ് നിഷാദ് പറഞ്ഞു.
സന്നിധാനത്തെത്തുന്ന പല അയ്യപ്പ ഭക്‌തര്‍ക്കും കായികതാരങ്ങളില്‍ കാണപ്പെടുന്ന പേശിവലിവ്, സ്‌പ്രൈന്‍, മസില്‍ ടാപ്പിങ് എന്നീ പ്രശ്‌നങ്ങളാണ് കണ്ടുവരുന്നത്. ഇവ മരുന്നില്ലാതെതന്നെ പ്രത്യേക സ്‌ട്രെച്ചിങ്ങിലൂടെ പെട്ടെന്ന് സുഖപ്പെടുത്താനാകും. സന്നദ്ധ പ്രവര്‍ത്തനത്തിനു താല്‌പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ലിസ്‌റ്റ് മുന്‍കൂട്ടി തയ്യാറാക്കി ആരോഗ്യ വകുപ്പിന്റെ അനുമതിയോടെയാണ് സന്നിധാനത്തെ ഫിസിയോതെറാപ്പി കേന്ദ്രത്തില്‍ നിയോഗിക്കുന്നതെന്നും നിഷാദ് പറഞ്ഞു.