-->
പനമറ്റം: വെളിയന്നൂര്‍ ധര്‍മ്മശാസ്‌താക്ഷേത്രത്തില്‍ ഭാഗവത സപ്‌താഹയജ്‌ഞവും, മകരവിളക്ക് മഹോത്സവവും ആറ് മുതല്‍ 15 വരെ തീയതികളില്‍ നടക്കും. പറമ്പൂര്‍ ഇല്ലം നീലകണ്‌ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഉത്സവവും, വെട്ടിക്കവല ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ സപ്‌താഹവും നടക്കും.ആറിന് വൈകിട്ട് 6 ന് വിഗ്രഹ ഘോഷയാത്ര. തുടര്‍ന്ന് വിഗ്രഹ പ്രതിഷ്‌ഠ. 7 ന് ഭദ്രദീപ പ്രകാശനം. തുടര്‍ന്ന് ഭാഗവത മാഹാത്മ്യം പ്രഭാഷണത്തോടെ സപ്‌താഹയജ്‌ഞം തുടങ്ങും. ഏഴ് മുതല്‍13 വരെ എല്ലാ ദിവസവും 6.30 മുതല്‍ 5.30 വരെ പാരായണവും,പ്രത്യേക പൂജകളും, അന്നദാനവും ഉണ്ടായിരിക്കും. 13 ന് ഉച്ചയ്‌ക്ക് അവഭൃഥസ്‌നാനത്തിനു ശേഷം മഹാപ്രസാദമൂട്ട് , വൈകിട്ട് 7 ന് തിരുവാതിര, 7.30ന് നൃത്താര്‍ച്ചന.14 ന് മകരവിളക്കിന് രാവിലെ ഗണപതിഹവനം, പ്രത്യേക പൂജകള്‍, 8 ന് തിരുമുമ്പില്‍ പറ, വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്ര. രാത്രി 9 ന് ശാസ്‌ത്രീയ നൃത്ത പരിപാടി. 10 ന് വീര നാട്യം. 15 ന് രാവിലെ 6.30 ന് അഷ്‌ടദ്രവ്യ ഗണപതിഹവനം, 8 ന് തിരുമുമ്പില്‍ പറ വഴിപാട്, 10 ന് നവകം, തുടര്‍ന്ന് സര്‍പ്പപൂജ. ഉച്ചയ്‌ക്ക് പ്രസാദമൂട്ട്. വൈകിട്ട് 5.30 മുതല്‍ തിരുമുമ്പില്‍ പറ, കൊട്ടിപ്പാടിസേവ, 5.30 നാദസ്വരക്കച്ചേരി, രാത്രി 8.30 ന് പൂഞ്ഞാര്‍ ദേവകലയുടെ നൃത്തനാടകം.