Thursday, March 12, 2026 Last Updated 20 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.31 AM

മെഡിസെപ്‌ പദ്ധതി: സമഗ്ര പരിഷ്‌കരണത്തിന്‌ സര്‍ക്കാര്‍ തയാറെല്ലങ്കില്‍ പദ്ധതി ഉപേക്ഷിക്കണം- എന്‍.ടി.യു

uploads/news/2026/01/818981/2.jpg

ശ്രീകണ്‌ഠാപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ചികിത്സ സൗകര്യത്തിനു വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പദ്ധതിയായ മെഡിസെപ്‌ സമഗ്രമായ പരിഷ്‌കരിക്കരണത്തിന്‌ സര്‍ക്കാര്‍ തയാറല്ലങ്കില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന്‌ ദേശീയ അധ്യാപക പരിഷത്ത്‌ (എന്‍ടിയു) ഇരിക്കൂര്‍ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സര്‍ക്കാര്‍ വിഹിതം കൂടി ഉള്‍പ്പെടുത്തി പ്രീമിയം കുറയ്‌ക്കേണ്ടതിന്‌ പകരം തുക വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ സമ്മേളനം പ്രതിഷേധിച്ചു.
കൂടുതല്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തുകയും, പദ്ധതിയില്‍ ചേരാനുള്ള ഓപ്‌ഷന്‍ ജീവനക്കാരന്‌ നല്‍കുകയും വേണമെന്നും ടീച്ചര്‍ എലിജിബിലിറ്റി ടെസ്‌റ്റ് (ടെറ്റ്‌) വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ അടിയന്തിര റിവ്യൂഹര്‍ജി നല്‍കണമെന്നും സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ക്ഷാമബത്ത കുടിശികയും ശമ്പള പരിഷ്‌ക്കരണ കുടിശിഖയും ഉടന്‍ അനുവദിക്കുക, പുതിയ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, പിഎംശ്രീയില്‍ ഒപ്പുവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളെ പറ്റി സമ്മേ ളനത്തില്‍ സംസാരിച്ച സംഘടന നേതാക്കള്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.സമ്മേളനം ബി.ജെ.പി. ജില്ലാ സെക്രട്ടറി അരുണ്‍ തോമസ്‌ മതിലകം ഉദ്‌ഘാടനം ചെയ്‌തു.കെ.വി. പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. വി.കെ.സതീശന്‍, കെ.ജനാര്‍ദനന്‍, വി.വിഷ്‌ണു, കെ. സഹദേവന്‍, എം.വി. നിഷ, എ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം ടി.എം.രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. മനോജ്‌ മണ്ണേരി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി വി.വിഷ്‌ണു (പ്രസിഡന്റ്‌), കെ.രമിത്ത്‌(വൈസ്‌ പ്രസി),എം.വി.നിഷ (സെക്രട്ടറി) ലാവണ്യ വിനോദ്‌ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Sunday 04 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW