-->
പീരുമേട്: ഇടവേളയ്‌ക്കുശേഷം പീരുമേട്ടിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന ശല്യം.
ശനിയാഴ്‌ച പുലര്‍ച്ചെ തട്ടാത്തിക്കാനം പൈന്‍കാടിന് സമീപം രാത്രി പട്രോളിങ് നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരാണ് ആനയെ ആദ്യം കാണുന്നത്. പിന്നിട് ആന പള്ളിക്കുന്ന് അഞ്ചേക്കര്‍ എല്‍.പി. സ്‌കുളിന് സമീപം എത്തി. വനംവകുപ്പില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആര്‍.ആര്‍.ടി ടീം എത്തി ആനയെ സമിപത്തുള്ള കാട്ടിലേക്ക് കയറ്റി വിട്ടു. പ്രദേശത്ത് വീണ്ടും കാട്ടാന എത്തിയത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. മുമ്പ് കാട്ടാന പ്രദേശത്ത് വ്യാപകമായ നാശം വിതയ്‌ക്കുന്നത് പതിവായിരുന്നു.