Sunday, March 15, 2026 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.30 AM

സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം ഭവനസന്ദര്‍ശനത്തിന്‌ ജില്ലാ കലക്‌ടറും

uploads/news/2026/01/818974/4.jpg

തൊടുപുഴ: നാടിന്റെ സമഗ്ര വികസനത്തിനായി ജനങ്ങളില്‍നിന്ന്‌ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ട്‌ ശേഖരിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ്‌ പ്രോഗ്രാമിന്റെ ഭാഗമായി തൊടുപുഴയില്‍ ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവട്ട്‌ സന്നദ്ധപ്രവര്‍ത്തകരോടൊപ്പം വീടുകള്‍ സന്ദര്‍ശിച്ച്‌ വിവരശേഖരണത്തില്‍ പങ്കെടുത്തു. ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റലിലെ ചീഫ്‌ ഫിസിഷ്യന്‍ ഡോ. ജോസഫ്‌ സ്‌റ്റീഫന്‍ ചാഴിക്കാടിന്റെ വസതിയിലാണ്‌ ജില്ലാ കലക്‌ടറും സന്നദ്ധപ്രവര്‍ത്തകരും സന്ദര്‍ശനം നടത്തിയത്‌. ഇടുക്കി ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വരുത്തണമെന്നും ഡോ. ജോസഫ്‌ സ്‌റ്റീഫന്‍ ചാഴിക്കാട്‌ നിര്‍ദേശിച്ചു. ടൂറിസ്‌റ്റുകള്‍ക്ക്‌ സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. കൂടാതെ കാര്‍ഷിക മേഖലയെയും കര്‍ഷകരെയും സംരക്ഷിക്കേണ്ടത്‌ നാം ഓരോരുത്തരുടെയും ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാം ടൂറിസം പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയില്‍ വലിയ ശ്രദ്ധ പുലര്‍ത്തേണ്ട കാലഘട്ടമാണെന്നും വ്യക്‌തിഗതമായ സന്തോഷം നിലനിര്‍ത്തുന്ന വെല്‍നസ്‌ ക്യാമ്പയിനുകള്‍ നടത്തണം. ഇത്തരത്തിലുള്ള മാറ്റത്തിലൂടെ വ്യക്‌തികളില്‍ നല്ല ചിന്തകളും നല്ല ആശയങ്ങളും നല്ല അന്തരീക്ഷവും ഉണ്ടാവുന്നത്‌. അവ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തണമെന്ന്‌ അദ്ദേഹം ഓര്‍മപ്പെടുത്തി. ജില്ലയുടെ വികസനത്തിന്‌ വേണ്ട ക്രിയാത്മകമായ ആശയങ്ങള്‍ നിര്‍ദേശിച്ച ഡോ. ജോസഫ്‌ സ്‌റ്റീഫന്‍ ചാഴിക്കാടിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട്‌ വേണ്ടവിധത്തിലുള്ള മാറ്റങ്ങള്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കാമെന്നും അവ സര്‍ക്കാരിനെ അറിയിക്കുമെന്നും ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്‌ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ കത്തും സിറ്റിസണ്‍ റെസ്‌പോണ്‍സ്‌ പ്രോഗ്രാമുമായി ബന്ധപ്പെട്ട ബ്രോഷറും അദ്ദേഹത്തിന്‌ കൈമാറി. ഭവന സന്ദര്‍ശനത്തില്‍ കലക്‌ടര്‍ക്ക്‌ ഒപ്പം സിറ്റിസണ്‍ റെസ്‌പോണ്‍സ്‌ പ്രോഗ്രാം ജില്ലാ നിര്‍വഹണ സമിതി അംഗം കെ. കെ. ഷാജി, തൊടുപുഴ നിയോജകമണ്ഡലം ചാര്‍ജ്‌ ഓഫീസര്‍ ബിജു സെബാസ്‌റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 04 Jan 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW