Sunday, March 15, 2026 Last Updated 3 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.30 AM

വാഴത്തോപ്പിലെ വനിതാ റിക്രിയേഷന്‍ ക്ലബ്‌ കാടുകയറി നശിക്കുന്നു

ചെറുതോണി: ഇടുക്കി ജില്ലാ പഞ്ചായത്ത്‌ വാഴത്തോപ്പില്‍ നിര്‍മിച്ച വനിതാ റിക്രിയേ ഷന്‍ ക്ലബ്‌ പ്രവര്‍ത്തനം ആരംഭിക്കാനാകാതെ കാടുകയറി നശിക്കുന്നു. പൊതുപണം ഉപയോഗിച്ച്‌ നിര്‍മിച്ച കെട്ടിടം ജനങ്ങള്‍ക്ക്‌ തുറന്നുനല്‍കാത്തത്‌ ഭരണ സമിതിയുടെ വീഴ്‌ചയാണെന്ന്‌ നാട്ടുകാരും പൊതുപ്രവര്‍ത്തകരും പറയുന്നു.
ജില്ലാ പഞ്ചായത്ത്‌ രൂപീകരിച്ച ആദ്യകാലത്ത്‌ പിന്നോക്ക വിഭാഗങ്ങളുടെ വര്‍ക്‌ഷോപ്പിനായി നിര്‍മിച്ച കെട്ടിടത്തിന്റെ പിന്നിലായി, 25 ലക്ഷം രൂപ ചെലവഴിച്ചാണ്‌ 2020-ല്‍ വനിതാ റിക്രിയേഷന്‍ ക്ലബ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. വനിതകളുടെ കായികശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഷട്ടില്‍ കോര്‍ട്ട്‌, ശൗചാലയ സൗകര്യം എന്നിവ ഉള്‍പ്പെടുത്തി പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പിന്നീട്‌ അധികാരത്തിലെത്തിയ ഭരണസമിതി അഞ്ചുവര്‍ഷം പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തിയാക്കാനോ ഉപയോഗപ്രദമാക്കാനോ യാതൊരു ഇടപെടലും നടത്തിയില്ലെന്നാണ്‌ ആക്ഷേപം. ജനപ്രതിനിധികളുടെ അഴിമതിയും അലംഭാവവുമാണ്‌ പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാകാന്‍ കാരണമെന്നാണ്‌ നാട്ടുകാരുടെ ആരോപണം. ജില്ലാ ആസ്‌ഥാനമായ ചെറുതോണിയില്‍ പോലും ജനങ്ങള്‍ക്ക്‌ ഒരു ശൗചാലയം ഇല്ലാത്ത സാഹചര്യത്തില്‍, പ്രയോജനമില്ലാത്ത പദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്ത്‌ വലിയ തുക ചെലവഴിച്ചതായി വിമര്‍ശനം ശക്‌തമാണ്‌. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള നൂറുകണക്കിന്‌ കെട്ടിടങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോഗമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നതായും ആരോപണമുണ്ട്‌.
ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വീണ്ടും പുതിയ നിര്‍മാണപദ്ധതികള്‍ക്ക്‌ പണം ചെലവഴി ക്കുന്നത്‌ പൊതുപണം നശിപ്പിക്കുന്നതിന്‌ തുല്യമാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 04 Jan 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW