-->
ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായി വരുന്ന കട്ടപ്പന മുതല്‍ പുളിയന്മല വരെ ഉള്ള (85.500 കി.മീ മുതല്‍ 92.167 കി.മീ രെ) ഭാഗം നിര്‍മിക്കുന്നത്തിനായി 48.41 കോടി രൂപയുടെ ധനാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായതായി മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു.
സംസ്‌ഥാന സര്‍ക്കാര്‍ കിഫ്‌ബി മുഖേനയാണ് തുകയ്‌ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇതിനോടകം ചപ്പാത്ത്, മേരികുളം, നരിയംപാറ, ഇടുക്കി കവല എന്നിവയ്‌ക്ക് 3 ഘട്ടങ്ങളിലായി 175.67 കോടി രൂപ അനുവദിച്ച് നിര്‍മാണം അവസാനഘട്ടത്തിലാണ്. ബി.എം.ബി.സി ഗുണനിലവാരത്തില്‍ റോഡ് നിര്‍മിക്കുന്നതിനോടൊപ്പം റോഡിന്റെ ഇരുവശങ്ങളിലും ആവശ്യമുള്ള ഇടങ്ങളില്‍ ഐറിഷ് ഓട, സംരക്ഷണ ഭിത്തി,കലുങ്കുകള്‍, ലൈറ്റുകള്‍ തുടങ്ങി ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയയാണ് റോഡ് നിര്‍മിക്കുക.
ഇടുക്കിയെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടി ആയതിനാല്‍ നിരവധി യാത്രക്കാരും ശബരിമല ഭക്‌തജനങ്ങളുമാണ് ദിനംപ്രതി ഇത് വഴി യാത്ര ചെയ്യുന്നത്. ചെങ്കുത്തായ കയറ്റവും വളവുകളും മൂലം നിരവധി അപകടങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. ആധുനിക രീതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകു ന്നതോടെ അപകടസാധ്യത ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു