-->
തൊടുപുഴ: സാധാരണക്കാരുടെ തീന്‍മേശകളില്‍ ഇടംപിടിച്ച കോഴിയിറച്ചിക്ക് പിടി കിട്ടാത്ത വിധത്തില്‍ വില കുതിച്ചുയരുന്നു. ഏറ്റവും കൂടുതല്‍ വില ഉയരുന്ന ക്രിസ്‌മസ് സീസണ്‍ അവസാനിച്ചിട്ടും കോഴിയുടെ വില ഉയര്‍ന്നുകൊണ്ടിരി ക്കുകയാണ്.
ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്‌ത പക്ഷിപ്പനിയുടെ മറവിലാണ് കോഴിവില ഇടനിലക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇടുക്കി ഉള്‍പ്പെടെ മധ്യ കേരളത്തിലേക്ക് കൂടുതലും തമിഴ്‌നാട് നാമക്കല്ലില്‍നിന്നാണ് കോഴികളും കോഴി മുട്ടയും കൂടുതലായി എത്തുന്നത്. ഇതിനായി നൂറുകണക്കിന് ഏജന്റുമാരും രംഗത്തുണ്ട്‌്. അടു ത്തിടെ ആലപ്പുഴയില്‍ താറാവുകള്‍ക്കുണ്ടായ പക്ഷിപ്പനിയുടെ മറവില്‍ ഏജന്റുമാര്‍ കോഴിക്കച്ചവടവും മുതലാക്കുകയാണെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു. ക്രിസ്‌മസിന് 140-145 വിലയില്‍നിന്ന ഒരു കിലോഗ്രാം കോഴിക്ക് ഇന്നലെ തൊടുപുഴ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ 164 രൂപയാണ് ഈടാക്കിയത്. സംസ്‌ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
വര്‍ധിച്ചുവരുന്ന ഉത്‌പാദന ചെലവുമൂലം കേരളത്തിലെ കോഴിവളര്‍ത്തല്‍ നാമമാത്രമാകുകയും അയല്‍ സംസ്‌ഥാനങ്ങളെ മാത്രം ആശ്രയിക്കേണ്ട അവസ്‌ഥവന്നതും വിലവര്‍ധനവിനു ഒരു കാരണമായി വിലയിരു ത്തുന്നു. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍നിന്നാണ് കേരളത്തിലേക്ക്‌് പ്രധാനമായും കോഴിമുട്ട എത്തുന്നത്. സാധാരണ മണ്ഡല-മകരവിളക്ക് കാലത്ത് കോഴിക്കും കോഴി മുട്ടയ്‌ക്കും വില കുറയുകയാണ് പതിവ്. എന്നാല്‍ ആലപ്പുഴയിലെ പക്ഷിപനിയുടെ കാരണം മുതലെടുത്ത് മുട്ടയുടെ വിലയും ഏജന്റുമാര്‍ ഉയര്‍ത്തുകയായിരുന്നു. മുട്ട ഒന്നിന് എട്ടു രൂപയ്‌ക്കാണ് ഇപ്പോള്‍ കടകളില്‍ ലഭിക്കുന്നത്. ഇതോടെ എട്ടുരൂപയ്‌ക്ക് ലഭിച്ചിരുന്ന നാടന്‍മുട്ടകള്‍ക്ക് ഒന്നിന് പത്തുരൂപയായും ചില വ്യാപാരികള്‍ ഈടാ ക്കുന്നുണ്ട്. അതേ സമയം വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കോഴിത്തീറ്റക്ക് സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കണമെന്നാണ് പ്രാദേ