Sunday, March 15, 2026 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.30 AM

പിന്നാക്കസമൂഹം കാലഘട്ടത്തിന്‌ അനുസരിച്ചുള്ള മാറ്റത്തിന്‌ വിധേയമാകണം: മന്ത്ര

കുടയത്തൂര്‍: പിന്നാക്ക സമൂഹം കാലഘട്ടത്തിന്‌ അനുസരിച്ചുള്ള മാറ്റത്തിന്‌ വിധേയമാകണമെന്ന്‌ പട്ടിക ജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ്‌ മന്ത്രി ഒ. ആര്‍ കേളു. അടൂര്‍മല ഉന്നതി അംബേദ്‌കര്‍ സെറ്റില്‍മെന്റ്‌ വികസന പ്രവൃത്തികളുടെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പിന്നാക്ക സമൂഹത്തിനെ മുഖ്യധാരയിലേക്ക്‌ എത്തിക്കുന്നതിനുവേണ്ട വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നുണ്ട്‌. ഒരുകോടി രൂപയുടെ വികസന പദ്ധതികളാണ്‌ വിവിധ ഉന്നതികളിലായി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ രൂക്ഷമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌. അവ പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമ്മുടെ സമൂഹം ഉയര്‍ന്നു വരികയുള്ളൂ. ജില്ലയില്‍ പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തില്‍നിന്ന്‌ 1104 വിദ്യാര്‍ഥികള്‍ക്ക്‌ വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ അവസരം ലഭിച്ചു. കൂടാതെ 215 വിദ്യാര്‍ഥികള്‍ ഏവിയേഷന്‍ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. നമ്മുടെ സമൂഹം സ്വയംമാറ്റത്തിന്‌ വിധേയമാകണമെന്നും മന്ത്രി പറഞ്ഞു. അടൂര്‍മല ഉന്നതിയിലെ സി.എം.എസ്‌ എല്‍.പി. സ്‌കൂളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല സ്‌റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്‌ വിശിഷ്‌ട അതിഥിയായിരുന്നു. ജില്ലാ നിര്‍മിതി കേന്ദ്രം അസിസ്‌ റ്റന്റ്‌ പ്ര?ജക്‌ട് എഞ്ചിനീയര്‍ സന്തോഷ്‌ കെ.വി. റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പുഷ്‌പ വിജയന്‍, ജില്ലാ പഞ്ചായത്ത്‌ അംഗം സജി പി. ജോസ്‌, ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രാജു ഓടയ്‌ക്കല്‍, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ അംഗം അജി മോഹനന്‍, സംസ്‌ഥാന പട്ടിക വര്‍ഗ ഉപദേശക സമിതി അംഗം കെ.എ. ബാബു, പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അംഗം അഡ്വ.സേതു നാരായണന്‍, അടൂര്‍മല ഉന്നതി ഊരുമൂപ്പന്‍ പി.വി. നൈനാന്‍,അടൂര്‍മല സെന്റ്‌ പോള്‍സ്‌ സി.എസ്‌.ഐ. ചര്‍ച്ച്‌ വികാരി ജോര്‍ജ്‌ പി. ചന്ദ്രന്‍,കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സിമി കെ. ജോര്‍ജ്‌, ഐ.റ്റി.ഡി.പി പ്ര?ജക്‌ട് ഓഫീസര്‍ ഇന്‍-ചാര്‍ജ്‌ മനോജ്‌ കെ.ജി. തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 04 Jan 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW