Sunday, March 15, 2026 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.30 AM

ഭീതിപരത്തി അജ്‌ഞാതജീവി; ഡ്രോണ്‍ നിരീക്ഷണം നടത്തി

ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ വാകച്ചുവട്ടിലും വട്ടോന്‍പാറയിലും ഭീതി പരത്തുന്ന അജ്‌ഞാത ജീവിയെ കണ്ടെത്തുവാന്‍ നഗരംപാറ ഫോറസ്‌റ്റ് ഉദ്യേഗസ്‌ഥര്‍ ഡ്രോണ്‍ നീരിക്ഷണം നടത്തുകയും മൂന്നാറില്‍നിന്നെത്തിയ ആര്‍. ആര്‍. ടീ ഉം പരിശോധന നടത്തുകയും ചെയ്‌തു. നഗരംപാറ സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ സന്തോഷാണ്‌ ഡ്രോണ്‍ നിരീക്ഷണത്തിന്‌ നേതൃത്വം നല്‍കിയത്‌. പുലി തന്നെയാണോ വന്നതെന്ന്‌ പരിശോധന നടത്തി ഉറപ്പുനടത്തുന്നതിനു വേണ്ടിയാണ്‌ വനംവകുപ്പിന്റെ വിദഗ്‌ധ സംഘമെത്തിയത്‌. സംഘത്തില്‍ ആറു പേരുണ്ടായിരുന്നു. ഇവരുടെ പരിശോധനയില്‍ പുലിയാണെന്ന്‌ സ്‌ഥിരീകരിച്ചാല്‍ പുലിയെ പിടിക്കാന്‍ കൂടു വയ്‌ക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടിയിലേക്കു നീങ്ങും. ഒരാഴ്‌ചക്കാലമായി കഞ്ഞിക്കുഴി പഞ്ചായത്തിലെ വാകച്ചുവട്‌, വട്ടോന്‍പാറ, മഴുവടി പ്രദേശങ്ങളില്‍ ഭീതി പടര്‍ത്തുന്ന അജ്‌ഞാത ജീവിയെ കണ്ട്‌ പിടിക്കുവാനാണ്‌ നഗരംപാറ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ ഡ്രോണ്‍ നിരിക്ഷണം നടത്തിയത്‌. എട്ട്‌ കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം നടത്താന്‍ പറ്റുന്ന ഡ്രോണില്‍ അജ്‌ഞാത ജീവിയുടെ സാന്നിധ്യം കണ്ടെത്തുവാന്‍ സാധിച്ചില്ല. ഇന്നലെ വനംവകുപ്പ്‌ അധികൃതര്‍ ക്യാമറ സ്‌ഥാപിച്ചെങ്കിലും മൂന്നുദിവസം കഴിഞ്ഞ്‌ മാത്രമേ ക്യാമറയില്‍ പരിശോധന നടത്താനാകൂ.
മനുഷ്യസാന്നിധ്യമുള്ള മേഖലയില്‍ വന്യജീവികള്‍ എത്തില്ല എന്നതുകൊണ്ടാണ്‌ മൂന്നുദിവസത്തിന്‌ ശേഷം ക്യാമറ പരിശോധന നടത്തുന്നത്‌. രണ്ട്‌ ദിവസങ്ങളായി നഗരംപാറ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ രത്രികാല പട്രോളിങ്‌ നടത്തി വരുന്നുണ്ടെങ്കിലും അജ്‌ഞാത ജീവിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാദിച്ചില്ല. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാന്ദ്ര മോള്‍ ജിന്നി, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സോയി മോന്‍ സണ്ണി, ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍മാരായ ഷാജി വാഴക്കാല, ദീപാ ജോസഫ്‌, ബിന്ദു അഭയന്‍, ഐസന്‍ ജിത്ത്‌, അരുണ്‍ ദേവസ്യ, അന്നമ്മ ബാബു, എന്നിവര്‍ അജ്‌ഞാത ജീവിയുടെ ആക്രമണമുണ്ടായ പ്രദേശങ്ങളില്‍ ക്യാമ്പ്‌ ചെയ്‌ത് നിരീക്ഷണം നടത്തുന്നുണ്ട്‌.

Ads by Google
Advertisement
Sunday 04 Jan 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW