-->
പള്ളുരുത്തി: കണ്ണമാലി കാട്ടിപ്പറമ്പ് ഭാഗത്ത് കുമ്പളങ്ങി സ്വദേശി ജെഫിന്‍ ആന്റണിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ കണ്ണമാലി പോലീസ് അറസ്‌റ്റ് ചെയ്‌തു. ആലപ്പുഴ നീണ്ടകര സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വാളന്തറ വീട്ടില്‍ റോജന്‍ പോള്‍(46)നെയാണ് കണ്ണമാലി പോലീസ് ഇന്‍സ്‌പെക്‌ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ഒക്‌ടോബര്‍ ആറിനാണ് സംഭവം.റോജന്‍ പോളും സുഹൃത്തുക്കളും കണ്ണമാലി സ്വദേശികളുമായ ആന്റണി ബേസില്‍ സജി, സേവ്യര്‍, പള്ളുരുത്തി സ്വദേശി നജീബ് എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. ജെഫിന്‍ കാട്ടിപ്പറമ്പ് ബസ് സ്‌റ്റോപ്പില്‍ പാര്‍ക്ക് ചെയ്‌ത ഇയാളുടെ ബൈക്കില്‍ ആന്റണി ബേസില്‍ കയറിയിരുന്നു. ഇതില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞതിന്റെ ദേഷ്യത്തില്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു.ഇത് പോലീസിനെ അറിയിച്ചതിലുള്ള വിരോധത്തില്‍ ഒന്നാം പ്രതിയും മറ്റ് നാല് പേരും ചേര്‍ന്ന് ജെഫിനെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടാം പ്രതിയായ റോജന്‍ പോള്‍ ഒഴികെയുള്ളവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാള്‍ കാട്ടിപ്പറമ്പ് ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അറസ്‌റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ. ഫ്രാന്‍സിസ്, എ.എസ്.ഐമാരായ വിജു, സുമേഷ്, ബിജുമോന്‍,സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സുനില്‍ കുമാര്‍, രജിത്ത്‌മോന്‍, ഉമേഷ് ഉദയന്‍ സൂരജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.