Friday, March 13, 2026 Last Updated 46 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.29 AM

ലോട്ടറിക്കട ജീവനക്കാരന്റെ സത്യസന്ധതയില്‍ ബെന്നിക്ക്‌ തിരികെ ലഭിച്ചത്‌ രണ്ടുപവന്‍ സ്വര്‍ണം

പള്ളുരുത്തി: മറന്നുവച്ച സ്വര്‍ണം ഉടമയ്‌ക്ക് നല്‍കി ലോട്ടറി കടയിലെ ജീവനക്കാരന്‍ ശിവന്റെ സത്യസന്ധത. പെരുമ്പടപ്പിലെ ലോട്ടറി സെന്ററില്‍ ലോട്ടറി എടുക്കാന്‍ വന്ന പെരുമ്പടപ്പ്‌ സ്വദേശി ബെന്നിയുടെ ഭാര്യ മറന്നുവെച്ച രണ്ടു പവന്‍ സ്വര്‍ണമാല പള്ളുരുത്തി പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചാണ്‌ ശിവന്‍ സത്യസന്ധതയുടെ പ്രതീകമായി മാറിയത്‌.
തെളിവുകളുമായി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയ ബെന്നിക്ക്‌ മാല ശിവനെയും കട ഉടമ ഷാനവാസിനെയും വിളിച്ചുവരുത്തി പള്ളുരുത്തി പോലീസ്‌ സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കിരണ്‍ സി നായര്‍ കൈമാറുകയും ചെയ്‌തു .സ്വര്‍ണ്ണത്തിന്‌ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക്‌ ലഭിച്ച സ്വര്‍ണ്ണമാല സത്യസന്ധതയോടെ കൂടെ ഉടമസ്‌ഥന്‌ നല്‍കുവാന്‍ കാണിച്ച നല്ല മനസ്സിനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അനുമോദിച്ചു.
നഷ്‌ടപ്പെട്ടു എന്ന്‌ കരുതിയ രണ്ട്‌ ലക്ഷം രൂപയോളം വില വരുന്ന തന്റെ കൊച്ചുമകളുടെ സ്വര്‍ണ്ണമാല തന്റെ കൈകളില്‍ ലഭിച്ചിട്ടും തിരികെ നല്‍കുവാന്‍ ശിവനും ഷാനവാസും കാണിച്ച നല്ല മനസിന്‌ ഉടമ നന്ദി പറഞ്ഞു.

Ads by Google
Advertisement
Sunday 04 Jan 2026 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW