Wednesday, March 11, 2026 Last Updated 56 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.28 AM

തിരുവണ്ണൂരില്‍ പെയിന്റിങ്‌ വര്‍ക്ക്‌ ഷോപ്പിന്‌ തീപിടിച്ചു

uploads/news/2026/01/818961/2.jpg

കോഴിക്കോട്‌: കോഴിക്കോട്‌ കോര്‍പ്പറേഷനിലെ തിരുവണ്ണൂര്‍ മിനി ബൈപാസില്‍ റെട്രോ കാര്‍സ്‌ പെയിന്റിങ്‌ വര്‍ക്ക്‌ ഷോപ്പിനുള്ളില്‍ തീപിടിച്ചു. ഇന്നലെ ഉച്ചക്ക്‌ 12.20 ഓടെയാണ്‌ സംഭവം.
പെയിന്റിങ്‌ വര്‍ക്ക്‌ ചെയ്ുയമ്പോള്‍ ഉണ്ടാകുന്ന പൊടിനിറഞ്ഞ വായുവിനെ ഫില്‍റ്റര്‍ ചെയ്‌ത് പുറത്തേയ്‌ക്ക് അടിച്ചു കളയുന്ന ബ്ലോവറിന്റെ ചിമ്മിനി ഇളകിയത്‌ ഉറപ്പിക്കാന്‍ വെല്‍ഡിങ്‌ പണി ചെയ്യുന്നതിനിടെയാണ്‌ തീ പിടിത്തം ഉണ്ടായത്‌. ബ്‌ളോവര്‍, മോട്ടോര്‍ മുതലായവ കത്തിനശിച്ചു.
മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിലെ സ്‌റ്റേഷന്‍ ഓഫീസര്‍ സി.കെ മുരളീധരന്‍, അസിസ്‌റ്റന്റ്‌ സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍. ഗണേശന്‍, ഗ്രേഡ്‌ അസിസ്‌റ്റന്റ്‌ ഓഫീസര്‍ ഡബ്‌ള്യു. സനല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍മാരായ അമീറുദ്ദീന്‍, അതുല്‍ മോഹന്‍, അഖില്‍ മോഹന്‍, നന്ദകുമാര്‍, നിജീഷ്‌, ഐശ്വര്യ, ഉണ്ണിമായ, ഹോം ഗാര്‍ഡ്‌മാരായ കൃഷ്‌ണകുമാര്‍, സത്യന്‍ എന്നിവരടങ്ങുന്ന സംഘം സ്‌ഥലത്തെത്തി തീ പൂര്‍ണ്ണമായും അണച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. പുതിയറ സ്വദേശി അമൃതാ പ്രകാശ്‌ ബാബുന്റെ ഉടസ്‌ഥതയുള്ളതാണ്‌ വര്‍ക്ക്‌ ഷോപ്പ്‌.

Ads by Google
Advertisement
Sunday 04 Jan 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW