Wednesday, March 11, 2026 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.28 AM

ശുദ്ധജല വിതരണ പൈപ്പ്‌ അഴുക്ക്‌ ചാലില്‍; ആശങ്ക അറിയിച്ച്‌ നാട്ടുകാര്‍

വടകര: മലിനജലം നിറഞ്ഞ ഓവുചാലിലൂടെ ശുദ്ധ ജല വിതരണ പൈപ്പ്‌ കടന്നുപോകുന്നത്‌ കണ്ട്‌ ആശങ്ക പ്രകടിപ്പിച്ച്‌ പ്രദേശവാസികള്‍. വടകര മുനിസിപ്പാലിറ്റിയിലെ കസ്‌റ്റംസ്‌ റോഡ്‌ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പഴയ കലുങ്ക്‌ പൊളിച്ചപ്പോഴാണ്‌ ആരോഗ്യത്തിന്‌ ഗുരുതരമാകുന്ന കാഴ്‌ച കാണാനായത്‌.
മലിനജലം നിറഞ്ഞ ഓടയിലാണ്‌ ശുദ്ധ ജല വിതരണ പൈപ്പ്‌ കിടക്കുന്നത്‌. ഹാര്‍ബര്‍ എഞ്ചിനീയറിങ്‌ വകുപ്പ്‌ നടത്തുന്ന നവീകരണത്തിന്റെ ഭാഗമായി അഞ്ച്‌ അടി താഴ്‌ചയില്‍ പുതിയ കലുങ്ക്‌ നിര്‍മിക്കുന്ന പ്രവൃത്തിക്കിടയിലാണ്‌ കുടിവെള്ള പൈപ്പ്‌ കാണുന്നത്‌. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ റോഡിനു മുകളിലൂടെ വേണമെന്ന്‌ നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്‌. എന്നാല്‍ പൈപ്പ്‌ മാറ്റണമെങ്കില്‍ രണ്ടു ലക്ഷം രൂപ കെട്ടിവെക്കണമെന്ന നിലപാടാണ്‌ വാട്ടര്‍ അതോറിറ്റിയുടേത്‌.
രണ്ട്‌ വകുപ്പും പിടിവാശി കാണിച്ചാല്‍ നാട്ടുകാരുടെ ആരോഗ്യം പരുങ്ങലിലാവും. പ്രശ്‌നത്തില്‍ അടിയന്തര നടപടി വേണമെന്നും ശുദ്ധജലവിതരണ പൈപ്പ്‌ മലിന ജലത്തില്‍ നിന്നു മാറ്റണമെന്നും കോണ്‍ഗ്രസ്‌ താഴെ അങ്ങാടി കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു.
കെ.എം.പി ഹാരിസ്‌ അധ്യക്ഷത വഹിച്ചു. കെ.പി നജീബ്‌, നവാസ്‌ മുകച്ചേരി, ടി.പി രാജീവന്‍, കെ.പി അബ്ബാസ്‌, മീത്തല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. സി.സി സുബൈര്‍ സ്വാഗതവും പെരിങ്ങാടി മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 04 Jan 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW