-->
വളയം: സംസ്‌ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. കൊമേഷ്യല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ആള്‍ കേരള ജി.സി.ഐ ഫെസ്‌റ്റ് (കേളീരവം 2026) ജനുവരി 10, 11 തീയതികളില്‍ വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 17 സ്‌ഥാപനങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികളാണ് രണ്ടുദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത്. പത്തിന് രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ പരിപാടി ആരംഭിക്കും. 8.30ന് കായിക മേളയുടെ ഉദ്‌ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് നിര്‍വഹിക്കും. കൊല്ലം സൗത്ത് സോണ്‍ ട്രാഫിക് പോലീസ് സൂപ്രണ്ട് വി.എം അബ്‌ദുല്‍ വഹാബ് മുഖ്യാതിഥിയാകും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്‌റ്റും അത്‌ലറ്റിക് മീറ്റും നടക്കും. വൈകുന്നേരം നാലു മണിക്ക് രചന മത്സരങ്ങള്‍ ആരംഭിക്കും. 6.30ന് കലോത്സവത്തിന്റെ ഉദ്‌ഘാടനം ഇ.കെ വിജയന്‍ എം.എല്‍.എ നിര്‍വഹിക്കും. തുടര്‍ന്ന് മൂന്ന് വേദികളിലായി തിരുവാതിര, ഫാന്‍സി ഡ്രസ്സ്, മൂകാഭിനയം, കവിതാലാപനം, പ്രസംഗം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 11ന് ഞായര്‍ രാവിലെ 9 മണിക്ക് നാലു വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വൈകുന്നേരം 6.30ന് സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്‌ഘാടനം ചെയ്ും. യജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, റിയാലിറ്റി ഷോ ടോപ്പ് സിങര്‍ ഋതു വീണ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. സ്‌പോര്‍ട്‌സ് മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് സമ്മാനിക്കും. ജനപ്രതിനിധികളും രാഷ്ര്‌ടീയ പാര്‍ട്ടി നേതാക്കളും ഉദാ്യേഗസ്‌ഥരും ചടങ്ങില്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. റോഷിത, കോഡിനേറ്റര്‍ ഒ.പി സിറാജുദ്ദീന്‍, ട്രഷറര്‍ എം.കെ അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.യി