-->
ഹരിപ്പാട് : താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് നടത്തിയപ്പോള്‍ അണുബാധയുണ്ടായി മരണം സംഭവിച്ചുവെന്ന് പരാതിയുമുള്ള വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്റെ ഭാര്യയെയും മക്കളെയും അടക്കമുള്ള അടുത്ത ബന്ധുക്കളെ രമേശ് ചെന്നിത്തല എം.എല്‍.എ വീട്ടിലെത്തി ആശ്വസിപ്പിച്ചു.
ആശുപത്രി അധികൃതരില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള വീഴ്‌ചയോ അലംഭാവമോ ഉണ്ടായിട്ടുണ്ടെങ്കില്‍ വേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിനും നെഫ്രോളജി ഡോക്‌ടറുടെ തസ്‌തിക അനുവദിക്കുന്നതിനും വേണ്ട നടപടികള്‍ക്കായി എം.എല്‍.എ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. ഡയാലിസിസ് സെന്ററില്‍ ഭൗതിക സാഹചര്യങ്ങള്‍ ഏതെങ്കിലും രീതിയില്‍ മെച്ചപ്പെടുത്താ നുണ്ടെങ്കില്‍ അടിയന്തിരമായി ചെയ്‌തുകൊടുക്കുവാന്‍ നഗരസഭാ അധികാരികളോടും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
ഡയാലിസിസ് നടത്തിയപ്പോള്‍ അണുബാധ യുണ്ടായി രണ്ടുപേര്‍ മരിച്ചുവെന്നു ആരോപണം ഉയര്‍ന്നപ്പോഴും ഒരാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ആയതുമുതല്‍ ഈ വിഷയത്തില്‍ ഹരിപ്പാട് ആശുപത്രി സൂപ്രണ്ട് മുതല്‍ മുഖ്യമന്ത്രി വരെയുള്ളവരെ അടിയന്തരമായി ബന്ധപ്പെട്ട് വിദഗ്‌ധ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുവാന്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.
നഗരസഭാ ചെയര്‍പഴ്‌സണ്‍ വൃന്ദ എസ്.കുമാര്‍, വൈസ് ചെയര്‍മാന്‍ എം.ബി അനില്‍ മിത്ര, കൗണ്‍സിലര്‍ അബി ഹരിപ്പാട് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.