Sunday, March 15, 2026 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.28 AM

ഞാന്‍ ആരെയും മതതീവ്രവാദിയെന്ന്‌ വിളിച്ചിട്ടില്ല: വെള്ളാപ്പള്ളി നടേശന്‍

uploads/news/2026/01/818956/2.jpg

അമ്പലപ്പുഴ: തീവ്രമായി സംസാരിക്കുന്നവന്‍ എന്ന അര്‍ഥത്തിലാണ്‌ തീവ്രവാദി എന്ന്‌ പരാമര്‍ശിച്ചതെന്നും താന്‍ ആരെയും മതതീവ്രവാദിയെന്ന്‌ വിളിച്ചിട്ടില്ലെന്നും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുറക്കാട്‌ എസ്‌.എന്‍.ഡി.പി ഗുരുമന്ദിരത്തിന്റെ സമര്‍പ്പണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവഗിരിയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുമ്പോള്‍ ഉണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ സത്യം ബോധ്യപ്പെടുത്താനാണ്‌ മാധ്യമങ്ങളെ വീട്ടില്‍ വിളിച്ചു വരുത്തിയത്‌. അവിടെയും ഒരു ചാനല്‍ പ്രശ്‌നം ഉണ്ടാക്കി. തന്നെ പറയാന്‍ അനുവദിച്ചില്ല. തീവ്രവാദി എന്ന്‌ ഞാന്‍ പറഞ്ഞു.
എന്നാല്‍ മതതീവ്രവാദി എന്ന്‌ പറഞ്ഞതായി പ്രചരിപ്പിക്കുന്നു. അങ്ങനെ പറഞ്ഞില്ല- വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശാഖാ പ്രസിഡന്റ്‌ എം.ടി.മധു അധ്യക്ഷനായിരുന്നു. എച്ച്‌. സലാം എം.എല്‍.എ, അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനീഷ്‌,എം.ലിജു, പി.ഹരിദാസ്‌, കെ.എന്‍.പ്രേമാനന്ദന്‍, ജില്ലാ പഞ്ചായത്തംഗം എ.ആര്‍.കണ്ണന്‍, ശാഖാ സെക്രട്ടറി കെ.ഉത്തമന്‍, വൈസ്‌ പ്രസിഡന്റ്‌ എ.ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 04 Jan 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW