Sunday, March 15, 2026 Last Updated 16 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.28 AM

വിനോദസഞ്ചാര മേഖലയില്‍ സജീവമാകാന്‍ ജലഗതാഗതവകുപ്പ്‌

uploads/news/2026/01/818955/1.jpg

ആലപ്പുഴ: വിനോദസഞ്ചാര മേഖലയില്‍ സജീവമാകാന്‍ സംസ്‌ഥാന ജലഗതാഗതവകുപ്പ്‌. ആറ്‌ പുതിയ ബോട്ടുകള്‍ പുതുവര്‍ഷത്തില്‍ സര്‍വീസിനിറങ്ങുന്നു. സോളാര്‍ ബോട്ടുകള്‍ക്കും വിനോദസഞ്ചാരത്തിന്‌ പ്രാധാന്യം നല്‍കുന്ന പ്രത്യേക സര്‍വീസുകള്‍ക്കുമാണ്‌ വകുപ്പ്‌ മുന്തിയ പരിഗണന നല്‍കുന്നത്‌.
പുതിയ ആറ്‌ ബോട്ടുകളില്‍ അഞ്ചെണ്ണവും പരിസ്‌ഥിതി സൗഹൃദമായ സോളാര്‍ ബോട്ടുകളാണ്‌.
സോളാര്‍ ബോട്ടുകളില്‍ 75 പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന മൂന്ന്‌ ബോട്ടുകളും 30 പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന രണ്ട്‌ ബോട്ടുകളുമാണ്‌ നിര്‍മ്മാണം പൂര്‍ത്തിയായത്‌.
ഏകദേശം മൂന്ന്‌ കോടി രൂപയാണ്‌ ഇവയുടെ നിര്‍മ്മാണച്ചെലവ്‌. 100 പേര്‍ക്ക്‌ ഇരിക്കാവുന്ന രീതിയിലാണ്‌ ഡീസല്‍ ബോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്‌.
ഇതിന്റെ നിര്‍മ്മാണച്ചെലവ്‌ രണ്ടുകോടി രൂപയാണ്‌.
പുതിയ ബോട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അവ ഏതെല്ലാം റൂട്ടുകളിലാകും സര്‍വീസ്‌ നടത്തുക എന്ന കാര്യത്തില്‍ വകുപ്പ്‌ അന്തിമ തീരുമാനം എടുത്തിട്ടില്ല.
സ്‌ഥിരം യാത്രാ സര്‍വീസുകള്‍ക്ക്‌ പുറമെ, ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി പുതിയ റൂട്ടുകളില്‍ പരീക്ഷണ സര്‍വീസുകള്‍ നടത്താനും ആലോചനയുണ്ട്‌.
നിലവില്‍ ബോട്ട്‌ സര്‍വീസില്ലാത്ത റൂട്ടുകളിലൂടെ അവധി ദിനങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുകയാണ്‌ ആദ്യ പരീക്ഷണം.
ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ്‌ ആദ്യഘട്ടം ആരംഭിച്ചത്‌. ക്രിസ്‌മസ്‌ അവധിക്കാലത്ത്‌ ചങ്ങനാശേരിയില്‍ നിന്നും കാവാലം രാജപുരം വരെ നടത്തിയ സര്‍വീസിനും കണ്ണൂര്‍ കവ്വായില്‍ നടത്തിയ സര്‍വീസിനും യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ ബന്ധപ്പെട്ട അധികാരികള്‍ പറയുന്നു. ഞായറാഴ്‌ചകളിലും മറ്റ്‌ പൊതു അവധി ദിവസങ്ങളിലുമാണ്‌ ഇത്തരം ട്രിപ്പുകള്‍ ക്രമീകരിക്കുക.
ഹൗസ്‌ ബോട്ടുകളെയും ശിക്കാര ബോട്ടുകളെയും ആശ്രയിക്കുന്ന വിനോദസഞ്ചാരികള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പ്‌ വഴിയൊരുക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴയില്‍നിന്ന്‌ കോട്ടയം പള്ളം ഭാഗത്തേക്ക്‌ പുതിയ അവധിദിന സര്‍വീസ്‌ ആരംഭിക്കും. 75 പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന ബോട്ടാണ്‌ ഇതിനായി ഉപയോഗിക്കുക.
നിലവില്‍ സര്‍വീസ്‌ നടത്തിവരുന്ന സീ കുട്ടനാട്‌ ഉള്‍പ്പടെയുള്ള ബോട്ടുകളില്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ കായല്‍കാഴ്‌ചകള്‍ ആസ്വദിക്കാന്‍ എത്തുന്നുണ്ട്‌. വേമ്പനാട്ടുകായലിലൂടെയുള്ള വേഗ സര്‍വീസും നിരവധിയാളെ ആകര്‍ഷിക്കുന്നു.

Ads by Google
Advertisement
Sunday 04 Jan 2026 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW