-->
മാന്നാര്‍: അപ്പര്‍കുട്ടനാട് മേഖലയായ മാന്നാറിന്റെ പടിഞ്ഞാറന്‍ മേഖലയുടെ കാര്‍ഷികാഭിവൃദ്ധി ലക്ഷ്യമിട്ട് തുടക്കം കുറിച്ച മുക്കം - വാലേല്‍ ബണ്ട് റോഡിന്റെ രണ്ടാം ഘട്ട നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അതിനായി മൂന്നുകോടി രൂപ അടി യന്തരമായി അനുവദിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായ മുക്കം- വാലേല്‍ ബണ്ട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി .
കര്‍ഷകരുടെ ഏറെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു മുക്കം - വാലേല്‍ ബണ്ടിന്റെ നിര്‍മാണമെന്നും അതിന്റെ ആദ്യഘട്ട നിര്‍മാണം പുതുവര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സംതൃപ്‌തിയുണ്ടെന്നും കര്‍ഷകരും ഏറെ സന്തോഷത്തിലാണെന്നും മന്ത്രി പറഞ്ഞു.
ചെന്നിത്തല ഗ്രാമപഞ്ചായത്ത് അംഗം സിബു വര്‍ഗീസും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. നാലുതോട്ടിലെ പരുത്തിപ്പള്ളി കടവില്‍ തുടങ്ങി കുരട്ടിശ്ശേരി പാടശേഖരത്തിലെ നാലുതോട്, കുടവെള്ളാരി-എ , കുടവെള്ളാരി-ബി, കണ്ടങ്കേരി, വേഴത്താര്‍, അരിയോടിച്ചാല്‍, ഇടപ്പുഞ്ച കിഴക്ക്, പടിഞ്ഞാറ് എന്നീ പാടശേഖര ങ്ങളുടെ പുറം ബണ്ടിലൂടെ 5.5 കിലോമീറ്റര്‍ ദൂരം കടന്ന് മാന്നാറിന്റെ പടിഞ്ഞാറന്‍ മേഖലയായ വള്ളക്കാലിക്കു തെക്കു വാലേല്‍ ഭാഗത്ത് അവസാനിക്കുന്നതാണ് ബണ്ട്. മാന്നാര്‍ - ചെന്നിത്തല പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കടന്നു പോവുന്ന മുക്കം - വാലേല്‍ ബണ്ട് മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ച് നബാര്‍ഡില്‍ നിന്നുമുള്ള അഞ്ച് കോടി രൂപ ചിലവഴിച്ചാണ് ആദ്യഘട്ടമെന്ന നിലയില്‍ 1600 മീറ്റര്‍ വരുന്ന വട്ടപ്പണ്ടാരി കലുങ്ക് വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ബാക്കി വരുന്ന ഭാഗം തുടര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനാണ് ആലോചന.