Sunday, March 15, 2026 Last Updated 16 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.25 AM

മണ്ണഞ്ചേരി ഷണ്മുഖം ക്ഷേത്രത്തിന്‌ സമീപം തെരുവുനായ ആക്രമണം: വീട്ടമ്മയ്‌ക്ക് കടിയേറ്റു

മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത്‌ ഷണ്മുഖം ക്ഷേത്രത്തിന്‌ സമീപം തെരുവുനായ വീട്ടമ്മയെ കടിച്ചു. നിരവധി നായ്‌ക്കളെയും ആക്രമിച്ചു. നായയില്‍നിന്ന്‌ രക്ഷനേടാന്‍ ഒരാള്‍ സ്‌കൂട്ടര്‍ വേഗത്തില്‍ ഓടിച്ചപ്പോള്‍ മതിലില്‍ ഇടിച്ചുതകര്‍ന്നു. യാത്രക്കാരന്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. ഇന്നലെ രാവിലെ എട്ടോടെയാണ്‌ തെരുവുനായ ആക്രമണം തുടങ്ങിയത്‌. നടുച്ചിറയില്‍ ദീപയുടെ കാലിനാണ്‌ കടിയേറ്റത്‌.
ഭര്‍ത്താവ്‌ വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരനായ ലൗജിയോടൊപ്പം ബൈക്കില്‍ പോകവേ തെരുവ്‌ നായ പിന്നാലെ ഓടിയെത്തി കടിക്കുകയായിരുന്നു. പുത്തന്‍ ചന്തയ്‌ക്ക് തെക്ക്‌ ഭാഗത്ത്‌ റോഡിലെ വളവില്‍ വാഹനം വേഗം കുറച്ചപ്പോഴായിരുന്നു ആക്രമണം. ദീപ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സതേടി. ഇലക്‌ട്രിക്കല്‍ കടയില്‍ ജോലി നോക്കുന്ന തന്‍സില്‍ മന്‍സില്‍ തന്‍സില്‍ രാവിലെ കടയിലേക്ക്‌ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു തെരുവുനായ പിന്നാലെ ഓടിയെത്തിയത്‌. വാഹനത്തിന്‌ സമീപം നായ എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ വേഗം കൂട്ടിയപ്പോള്‍ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.
സ്‌കൂട്ടറില്‍നിന്നും ചാടിയതിനാല്‍ നിസാര പരുക്കേ ഉണ്ടായുള്ളൂ. സ്‌കൂട്ടറിന്റെ മുന്‍ഭാഗം തകര്‍ന്നു. വിരുശേരി ഭാഗത്ത്‌ രാവിലെ ബൈക്കില്‍ വന്ന പെയിന്റിങ്‌ തൊഴിലാളികളെയും ആക്രമിക്കാന്‍ തെരുവ്‌ നായ പിന്നാലെ ഓടിച്ചെന്നു. ഉച്ചയോടെയാണ്‌ കാവിന്‌ സമീപം തെരുവുനായ മറ്റ്‌ നായ്‌ക്ക ളെ കടിച്ചത്‌. പഞ്ചായത്തംഗം സുരേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ രാവിലെ മുതല്‍ തെരുവുനായയെ പിടികൂടാനുള്ള ശ്രമത്തിലാണ്‌.

Ads by Google
Advertisement
Sunday 04 Jan 2026 10.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW