-->
ആലപ്പുഴ: ജില്ലാകോടതി പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 30 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. പ്രധാന പാലത്തിന്റെ തെക്കുഭാഗത്തായി പൈലിങ് ജോലികള്‍ നടന്നുവരികയാണ്. ഫ്‌ളൈഓവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളും തുടങ്ങി. റാമ്പ് റോഡ്, ഓട എന്നിവയുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. വടക്കുഭാഗത്തെ പൈലിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായി.
ആകെയുള്ള 168 പൈലുകളില്‍ 97 എണ്ണം പൂര്‍ത്തിയായി. വാഹനങ്ങളുടെ വേഗം ക്രമീകരിക്കാനാകുന്ന റൗണ്ട് എബൗട്ട് മാതൃകയിലാണ് നിര്‍മാണം. വാടക്കനാലിന്റെ ഇരു കരകളിലും നാല് വശങ്ങളിലേക്ക് നിര്‍മിക്കുന്ന ഫ്‌ളൈ ഓവറുകളും, അടിപ്പാതയും, റാംപ് റോഡുകളും പ്രധാന പാലവും ഉള്‍പ്പെടെ 600 മീറ്റര്‍ നീളമാണുള്ളത്.
പ്രധാന പാലത്തിന് മാത്രം 90 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുണ്ട്. പാലം നിര്‍മാണത്തിന് കിഫ്‌ബിയിലൂടെ 87 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.