Sunday, March 15, 2026 Last Updated 18 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.25 AM

നിയമസഭ തെരഞ്ഞെടുപ്പിന്‌ ഒരുക്കമായി; വോട്ടിങ്‌ യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധന ആരംഭിച്ചു

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ ഉപയോഗി ക്കുന്നതിനുള്ള വോട്ടിങ്‌ യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധന കലക്‌ടറേറ്റിലെ വെയര്‍ ഹൗസില്‍ ആരംഭിച്ചു.
ജില്ലയില്‍ ആകെയുള്ള 1898 പോളിങ്‌ ബൂത്തുകളില്‍ ഉപയോഗിക്കേണ്ട വോട്ടെടുപ്പ്‌ യന്ത്രങ്ങള്‍ നിര്‍മ്മാണ സ്‌ഥാപനമായ ഭാരത്‌ ഇലക്‌ട്രോ ണിക്‌സ് ലിമിറ്റഡിലെ എന്‍ജിനീയര്‍മാരാണ്‌ പരിശോധിക്കുന്നത്‌.
പരിശോധനയില്‍ വിജയിക്കുന്ന വോട്ടെടുപ്പ്‌ യന്ത്രങ്ങളാണ്‌ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്നത്‌.
ജില്ലയിലെ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ലാ കലക്‌ടറുടെയും തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അധികൃതരുടെയും നിരീക്ഷണത്തിലാണ്‌ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. പരിശോധന 20 ദിവസത്തോളം നീണ്ടുനില്‍ക്കും.
രാവിലെ വെയര്‍ഹൗസില്‍ ആരംഭിച്ച പരിശോധനയില്‍ സി.പി.ഐ പ്രതിനിധി ടി.ആര്‍ ബാഹുലേയന്‍, ഐ.യു.എം.എല്‍ പ്രതിനിധി അബ്‌ദുല്‍ സലാം ലബ്ബ, ബി.ജെ.പി പ്രതിനിധി സജി പി ദാസ്‌, തെരഞ്ഞെടുപ്പ്‌ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ എസ്‌.ബിജു, എഫ്‌.എല്‍.സി സൂപ്പര്‍വൈസര്‍ ഷിബു സി ജോബ്‌, തെരഞ്ഞെടുപ്പ്‌ വിഭാഗം ജൂനിയര്‍ സൂപ്രണ്ട്‌ പി.എ ?ാഡ്വിന്‍, മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 04 Jan 2026 10.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW