Sunday, March 15, 2026 Last Updated 16 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.25 AM

വയോധികയെ ഭീഷണിപ്പെടുത്തി മാല മോഷ്‌ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ആലപ്പുഴ: വയോധികയുടെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി അമ്പലപ്പുഴ പോലീസ്‌. അമ്പലപ്പുഴ വടക്ക്‌ വില്ലേജില്‍ അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ വെണ്ണലപറമ്പ്‌ വീട്ടില്‍ പദ്‌മകുമാറിനെ (പപ്പന്‍-39) യാണ്‌ സംഭവം നടന്ന്‌ ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ അമ്പലപ്പുഴ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്‌.
ഇന്ന്‌ രാവിലെ 6.50 ഓടെയായിരുന്നു സംഭവം. അമ്പലപ്പുഴ ഇരട്ടകുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന വയോധികയായ അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ 15-ാം വാര്‍ഡില്‍ കോമന മുറിയില്‍ ശിവനന്ദനം വീട്ടില്‍ സദാശിവന്‍ നായരുടെ ഭാര്യയായ 75 വയസുള്ള മഹിളാമണിയുടെ മാലയാണ്‌ അപഹരിക്കാന്‍ ശ്രമിച്ചത്‌. അമ്പലപ്പുഴ കച്ചേരിമുക്കിന്‌ സമീപമുള്ള ശ്രീപാദം ഹോസ്‌പിറ്റലിന്‌ സമീപം വെച്ച്‌ കഴുത്തില്‍ കത്തി വെച്ച്‌ കഴുത്തില്‍ കിടന്ന ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച്‌ എടുത്ത്‌ കടന്നു കളയാന്‍ ശ്രമിക്കവേ മഹിളാമണി ബഹളം വെച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ഓടികൂടി. ഇതുകണ്ട്‌ പ്രതി സ്വര്‍ണമാല ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നു. അമ്പലപ്പുഴ സ്‌റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ സമീപത്തെ വീടുകളില സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മോഷ്‌ടാവിനെ തിരിച്ചറിയുകയും തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അമ്പലപ്പുഴ റെയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്നും പിടികൂടുകയായിരുന്നു. അമ്പലപ്പുഴ എസ്‌.ഐ ടിനു ആര്‍.പി, പ്ര?ബേഷന്‍ എസ്‌.ഐ നന്ദു നാരായണന്‍, എ.എസ്‌.ഐ ദേവസ്യ, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ജോസഫ്‌ ജോയി, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ വിജിത്ത്‌, രതീഷ്‌ വാസു, ശ്രീജി, അരുണ്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്‌. പ്രതി നേരത്തെയും മോഷണക്കേസുകളിലും ലഹരിക്കേസുകളിലും പ്രതിയാണ്‌.

Ads by Google
Advertisement
Sunday 04 Jan 2026 10.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW