-->
കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയില്‍ ഒഴിക്കാന്‍ ആഹ്വാനം ചെയ്‌ത് മതേതര കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് കുട്ടനാട് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് യൂണിയന്‍ ഓഫീസില്‍ നിന്നും ആരംഭിച്ച് മങ്കൊമ്പ് ബ്ലോക്ക് ജങ്‌ഷന്‍ വഴി മങ്കൊമ്പ് ജങ്‌ഷനില്‍ പ്രകടനംസമാപിക്കും. പ്രതിഷേധയോഗത്തില്‍ കുട്ടനാട് യൂണിയന്‍വൈസ് ചെയര്‍മാന്‍ എം.ഡി ഓമനക്കുട്ടന്‍ അധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ പി.വി ബിനേഷ് പ്ലാത്താനത്ത് ഉദ്‌ഘാടനം ചെയ്യും. കണ്‍വീനര്‍ സന്തോഷ് ശാന്തി, അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.പി പ്രമോദ്, റ്റി.എസ് പ്രദീപ്‌കുമാര്‍ അഡ്വ. എസ്.അജേഷ് കുമാര്‍, പി.ബി ദിലീപ്,കെ.കെ പൊന്നപ്പന്‍, യൂണിയന്‍ പോഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും. പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ശാഖകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ 4.30ന് തന്നെ യൂണിയന്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ സന്തോഷ് ശാന്തി അറിയിച്ചു.