-->
പനമരം: രക്‌തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യവുമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്‌പിസി യൂണിറ്റ് ആവിഷ്‌കരിച്ച 'ജീവനം'പദ്ധതിക്കു തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌പിസി ത്രിദിന ക്യാമ്പ് 'എഗലൈറ്റിന്റെ' ഭാഗമായ 'വണ്‍ സ്‌കൂള്‍ വണ്‍ കമ്മ്യൂണിറ്റി' പ്രോജക്‌ടിന്റെ ഉദ്‌ഘാടനവും അവര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ബീന സജി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെംബര്‍ അജിഷ രക്‌തദാന സമ്മതപത്രം കൈമാറി. വാര്‍ഡ് അംഗം ഷാജി കോവ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകന്‍ ശ്രീനിവാസനെ ആദരിച്ചു. 'ജീവനം' പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ കേഡറ്റുകള്‍ പ്രദേശത്തെ അയല്‍ക്കൂട്ടങ്ങളിലും വീടുകളിലും രക്‌തദാന ബോധവത്‌കരണ കാമ്പയിന്‍ നടത്തും.