Thursday, March 12, 2026 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.07 AM

സന്നിധാനത്തേക്ക്‌ ഭക്‌തജന പ്രവാഹം, പമ്പയിലും നിലയ്‌ക്കലും തിരക്കേറി

uploads/news/2026/01/818776/4.jpg

ശബരിമല: പുതുവര്‍ഷ പുലരി മുതല്‍ ശബരിശദര്‍ശനത്തിനായി വന്‍ ഭക്‌തജനത്തിരക്ക്‌അനുഭവപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ നട തുറന്നപ്പോള്‍ ദര്‍ശനത്തിനായുള്ള തീര്‍ത്ഥാട കരുടെ നിര മരക്കൂട്ടം വരെ എത്തിയിരുന്നു. തിരക്കിനെ തുടര്‍ന്ന്‌ 31 ന്‌ വൈകിട്ട്‌ മുതല്‍ പമ്പയില്‍ തീര്‍ത്ഥാടകരെ പത്ത്‌ മിനിറ്റ്‌ ഇടവിട്ടാണ്‌ സന്നിധാനത്തേക്ക്‌ കടത്തി വിട്ടത്‌.നിലയ്‌ക്കലിലും വലിയ തിരക്ക്‌ അനുഭവപ്പെട്ടിരുന്നു. പുലര്‍ച്ചെ നെയ്യഭിഷേകത്തിനും വന്‍ തിരക്ക്‌ അനുഭവപ്പെട്ടു. പ്രസാദ മണ്ഡപത്തി ന്‌ മുന്നിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു.രാവിലെ അനുഭവപ്പെട്ട തിരക്ക്‌ വൈകിട്ടും ഒരു പോലെ തുടരുകയാണ്‌. അഞ്ചും ആറും മണിക്കൂര്‍ ക്യൂ നിന്ന ശേഷമാണ്‌ പലര്‍ക്കും ദര്‍ശനം സാധ്യമായത്‌. മകരവിളക്കിന്‌ നട തുറന്നതോടെ സന്നിധാനം തിരക്കിലമരുന്നതാണ്‌ കാണാന്‍ കഴിയുന്നത്‌. തമിഴ്‌നാടിന്‌ പുറമെ ആന്ധ്രയില്‍ നിന്നുള്ള ഭക്‌തരും കൂടുതലായി എത്തുന്നുണ്ട്‌. വലിയ നടപ്പന്തല്‍ ഏതു സമയവും നിറഞ്ഞ്‌ നില്‍ക്കുതാണ്‌ കാണുന്നത്‌.

മുന്നൊരുക്കങ്ങള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങി, അരവണ നിയന്ത്രണം തുടരുന്നു

അത്യാധുനിക യന്ത്ര സംവിധാനമുള്ളപുതിയ പ്ലാന്റ്‌സ്ഥാപിക്കാന്‍വൈകിയാല്‍ അടുത്ത തീര്‍ത്ഥാടന കാലത്തും അരവണ വിതരണത്തിലെ നിയന്ത്രണം നീക്കാനാകില്ലെന്ന്‌ വിലയിരുത്തല്‍ .ശബരിമല മാസ്‌റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പ്ലാന്റ്‌ ക്ഷേത്രത്തിന്റെ കിഴക്ക്‌ -തെക്ക്‌ മൂലയില്‍ സ്‌ഥാപിക്കാനാണ്‌ ആലോചന. അരവണ പ്ലാന്റ്‌,തന്ത്രി മഠം, പ്രസാദം കോംപ്ലക്‌സ്, പില്‍ഗ്രിം അമിനിറ്റി സെന്റര്‍ എന്നിവയ്‌ ക്കായി 96 കോടി രൂപയുടെ പദ്ധതിയാണ്‌ ശബരിമല മാസ്‌റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
പദ്ധതി നടപ്പിലാകുന്നതോടെ തിരുമുറ്റത്തിന്റെ വലിപ്പം കൂടുകയും ദര്‍ശനത്തിന്‌ ശേഷം ഭക്‌തര്‍ക്ക്‌ തിരക്കില്ലാതെ പോകാനാകും.പുതിയ പ്ലാന്റ്‌ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്‌ജമാകുന്നതോടെ പഴയ പ്ലാന്റ്‌ പൂര്‍ണ്ണമായും ഇവിടേക്ക്‌ മാറും. ക്ഷേത്ര പരിധിയില്‍ തന്നെയാണ്‌ പുതിയ പ്ലാന്റും വരിക. പ്ലാന്റ്‌നിര്‍മ്മിക്കുക എന്നത്‌ വര്‍ഷങ്ങളായി പറഞ്ഞ്‌ കേള്‍ക്കുന്ന ഒന്നാണ്‌. ഇക്കാര്യത്തില്‍ കാര്യമായി മുന്നോട്ട്‌ പോകാനായില്ല.എന്നാല്‍ ഈ തീര്‍ത്ഥാടനകാലത്ത്‌ അരവണ വില്‌പന ദിനംപ്രതി നാലര ലക്ഷം കടന്നതോടെ കഴിഞ്ഞ മണ്ഡല കാലത്ത്‌ തന്നെ ഭക്‌തര്‍ക്ക്‌ നല്‌കുന്ന അരവണയുടെ എണ്ണത്തില്‍ കുറവ്‌ വരുത്തിയിരുന്നു. ആദ്യം ഒരാള്‍ക്ക്‌ നല്‌കുന്ന അരവണ ഇരുപതായും കരുതല്‍ ശേഖരം തിരെ കുറഞ്ഞതോടെ പത്തായും കുറച്ചിരുന്നു. മണ്ഡലകാലത്ത്‌നടയടച്ചിരുന്ന ദിവസങ്ങളില്‍ ഉല്‌പാദനം നടത്തിയതോടെ കരുതല്‍ ശേഖരത്തിന്റെഎണ്ണം കൂടുകയും ഒരു ഭക്‌തന്‌ നല്‌കുന്ന പരമാവധി എണ്ണം അരവണ ഇപ്പോള്‍ഇരുപതാക്കുകയും ചെയ്‌തു. ഇപ്പൊള്‍ പതിമൂന്ന്‌ ലക്ഷത്തി നാല്‌പതിനായിരം ടിന്‍ അരവണ സേ്‌റ്റാക്കുണ്ട്‌.ഒരു ദിവസം 3 ലക്ഷം ടിന്‍ അരവണ ഇപ്പോള്‍ ഉല്‌പ്പാദിപ്പിക്കുന്നുണ്ട്‌. 26 വാര്‍പ്പാണ്‌ അരവണ പ്ലാന്റില്‍ ഉള്ളത്‌.അരവണ തണുപ്പിക്കാന്‍ ആറ്‌ കൂളിംഗ്‌ ചേമ്പറും രണ്ട്‌ പായ്‌ക്കിംഗ്‌ യന്ത്രവുമാണ്‌ഉള്ളത്‌.
നിലവിലുള്ള പ്ലാന്റിന്റെ പരമാവധി ശേഷിയിലാണ്‌ ഇപ്പോള്‍ ഉത്‌ദപാനം നടക്കുന്നത്‌.ഇതില്‍ കുടുതല്‍ അരവണ ഈ പ്ലാന്റ്‌ ഉപയോഗിച്ച്‌ അസാധ്യ മാണെന്നാണ്‌ ഉദ്യോഗസ്‌ഥരുടെ വിലയിരുത്തല്‍.നട തുറന്നപ്പോള്‍ 48 ലക്ഷം ടിന്‍ അരവണയാണ്‌ കരുതല്‍ ശേഖരമായി ഉണ്ടായിരുന്നത്‌.ദിവസവും നാലര ലക്ഷവും അതിന്‌ മുകളിലും ടിന്‍ അരവണ വിറ്റ്‌ പോയ തോടെ ശേഖരം കുറഞ്ഞു. മണ്ഡല കാല ഉത്സവത്തിന്‌ നട തുറക്കുമ്പോള്‍ 60 ലക്ഷം ടിന്‍ അരവണ സേ്‌റ്റാക്കുണ്ടാകണമെന്നായിരുന്നു ബോര്‍ഡിന്റെതീരുമാനം.ഇത്‌ അട്ടിമറിക്കപ്പെട്ടു.അരവണയുടെ നിയന്ത്രണം ആന്ധ്രാപ്രദേശ്‌,കര്‍ണാടക, തമിഴ്‌നാട്‌ എന്നീവീടങ്ങളീല്‍ നിന്നുള്ള ഭക്‌തരെയാണ്‌ ഏറെ ബുദ്ധിമുട്ടിക്കുന്നത്‌.ഇവര്‍ ദര്‍ശനം കഴിഞ്ഞ്‌ നാട്ടില്‍ ചെ ല്ലുമ്പോള്‍ ബന്ധു ജനങ്ങള്‍ക്കും സമീപവാസികള്‍ക്കും അരവണ നല്‌കുന്നപതിവുണ്ട്‌.ഇ തിനായി ഇവര്‍ കൂടുതല്‍ അരവണ വാങ്ങി കൊണ്ടു പോകാറുണ്ട്‌. എന്നാല്‍ അരവണ നിയന്ത്രണം മൂലം അതിന്‌ കഴിയുന്നില്ല. കൂടുതല്‍ അര വണ ലഭിക്കാന്‍ തീര്‍ത്ഥാടകസംഘത്തിലെ എല്ലാവരും ക്യു നില്‌ക്കുന്ന സാഹചര്യമാണ്‌ ഉള്ളത്‌.അതിനാല്‍ പ്രസാദ വിതരണ മണ്ഡപത്തിലെ ക്യൂ നീളുന്ന സ്‌ഥിതിയുണ്ട്‌.കൂടാതെ ദര്‍ശനത്തിനായി മണിക്കൂറുകളോളം ക്യൂ നിന്ന്‌ വരുന്നവര്‍ പ്രസാദം വാങ്ങാനായി വീണ്ടും മണിക്കൂറുകള്‍ ക്യൂ നില്‌ക്കുന്നത്‌ തീര്‍ത്ഥാടകരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്‌.അരവണയ്‌ക്ക് നിയന്ത്രണം വന്നത്‌ ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്‌.
സനില്‍ അടൂര്‍
ശബരിമല

Ads by Google
Advertisement
Saturday 03 Jan 2026 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW