-->
പത്തനംതിട്ട :സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനില്‍ ഭവനരഹിതരായ നിരാലംബര്‍ക്ക് പണിതു നല്‍കുന്ന 367 -മത് സ്‌നേഹഭവനം ചിക്കാഗോയിലെ മാര്‍ക്കിന്റെ സഹായത്തോടെ അങ്ങാടിക്കല്‍ വടക്ക് കുന്നുംപുറത്ത് മീനു അശോകനും കുടുംബത്തിനും നല്‍കി. വീടിന്‍റെ താക്കോല്‍ദാനവും ഉദ്‌ഘാടനവും ആന്റൊ ആന്റണി എം.പി. നിര്‍വഹിച്ചു.
വര്‍ഷങ്ങളായി സ്വന്തമായി വീട് ഇല്ലാതെ മസ്‌കുലാര്‍ അട്രോഫിമൂലം ചലനശേഷി നഷ്‌ടപ്പെട്ട മീനു പുളിമുക്കില്‍ ലോട്ടറി കച്ചവടം നടത്തുകയും വിദ്യാര്‍ത്ഥിനിയായ മകള്‍ രോഗത്തിന് ചികിത്സയിലും ആണ് ദുരിത ജീവിതം നയിച്ചിരുന്ന അശോകന്റെ അവസ്‌ഥ യാദൃശ്‌ചികമായി കാണാനിടയായ ടീച്ചര്‍ ഇവര്‍ക്കായി മാര്‍ക്ക് എന്ന സംഘടനയുടെ സഹായത്താല്‍ രണ്ട് മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. ചടങ്ങില്‍ കോന്നി ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ , മാര്‍ക്കിന്റെ പ്രതിനിധികളായ സ്‌കറിയാകുട്ടി തോമസ്, സാം തുണ്ടിയില്‍, മറിയാമ്മ, പ്രോജക്‌ട് കോഡിനേറ്റര്‍ കെ. പി. ജയലാല്‍, പ്രദീപ് അമ്പാട്ട്, സുരേഷ് മുല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.