-->
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികളില്‍ ഉണ്ടായിരിക്കുന്ന ഗുരുതരമായ വീഴ്‌ച്ചയും കെടുകാര്യസ്‌ഥതയും മൂലം ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ കരട് പട്ടികക്ക് പുറത്തായിരിക്കുകയാണെന്ന് എ.ഐ.സി.സി സെക്രട്ടറി ഡോ. വി. കെ അറിവഴകന്‍.
വീഴ്‌ച്ച പരിഹരിച്ച് അര്‍ഹരായ എല്ലാവരേയും ഉള്‍പ്പെടുത്തുവാന്‍ യുദ്ധകാല അടിസ്‌ഥാനത്തില്‍ നടപടി വേണമെന്ന് കേന്ദ്ര, സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. എസ.്‌ഐ.ആര്‍ നടപടികള്‍ വിലയിരുത്തുവാന്‍ ഡി.സി.സി നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ്‌ഭവനില്‍ ചേര്‍ന്ന ഭാരവാഹികളുടേയും ബ്ലോക്ക് കോഡിനേറ്റര്‍മാരുടേയും യോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുയായിരുന്നു അദ്ദേഹം .രണ്ടായിരത്തി രണ്ട് വോട്ടര്‍പട്ടിക അടിസ്‌ഥാന രേഖയാക്കി ഇപ്പോള്‍ നടത്തുന്ന സങ്കീര്‍ണതകള്‍ നിറഞ്ഞ പരിഷ്‌കരണ നടപടികള്‍ മൂലം യഥാര്‍ഥ വോട്ടര്‍മാര്‍ പട്ടികയ്‌ക്ക് പുറത്തായിരിക്കുകയാണ്. പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി മോഹന്‍രാജ്, കറ്റാനം ഷാജി, നിര്‍വാഹക സമിതി അംഗം മാന്നാര്‍ അബ്‌ദുള്‍ ലത്തീഫ്, എ ഷംസുദീന്‍, സാമുവല്‍ കിഴക്കുപുറം, റോജി പോള്‍ ഡാനിയേല്‍, സജി കൊട്ടക്കാട്, കാട്ടൂര്‍ അബ്‌ദുള്‍ സലാം, ഹരികുമാര്‍ പുതങ്കര, എസ.് വി പ്രസന്നകുമാര്‍, ഡി. എന്‍ തൃദീപ്, ജി. രഘുനാഥ്, കോശി പി സഖറിയ, ബ്ലോക്ക് പ്രസിഡന്റുമാരായ പ്ര?ഫ. പി. കെ മോഹന്‍രാജ്, ഈപ്പന്‍ കുര്യന്‍, സഖറിയാ വര്‍ഗീസ്, ആര്‍. ദേവകുമാര്‍, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത്, േപി കെ ഇക്‌ബാല്‍, അജിത് മണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.