Saturday, March 14, 2026 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.07 AM

മലിനജല ഓട അപകടസാധ്യത

uploads/news/2026/01/818773/1.jpg

ശബരിമല: വലിയ നടപ്പന്തലിന്റെ ഒരു വശത്ത്‌ മലിനജല ഓട സ്ലാബിട്ട്‌ മൂടാന്‍ നടപടിയില്ല. ഭക്‌തര്‍ ക്യൂനില്‌ക്കുന്ന ഭാഗത്ത്‌ ബാരിക്കേടിനടുത്താണ്‌ കുഴി. നില്‌ക്കുന്നവരില്‍ കൊച്ചു കുട്ടികള്‍ ബാരിക്കേടിനിടയിലൂടെ പുറത്ത്‌ കടന്ന്‌ നില്‌ക്കാറുണ്ട്‌.ഈ സമയം കുട്ടികള്‍ കാല്‍ തെറ്റി ഓടയില്‍ വീഴാനുള്ള സാധ്യതയും ഉണ്ട്‌.നടപ്പന്തലിനും ഓടയ്‌ക്കുമിടയിലൂടെ നിരവധി പൈ പ്പുകളും പോകുന്നുണ്ട്‌.
ഈ പൈപ്പുകള്‍ക്കിടയിലാണ്‌ കുട്ടികള്‍ നില്‍ക്കുന്നത്‌. പൈപ്പില്‍ കാല്‍തട്ടി കുട്ടികള്‍ താഴ്‌ചയുള്ള ഓടയില്‍ വീഴാന്‍ സാധ്യത ഏറെയാണ്‌.
കൂടാതെ പ്രണവം പില്‍ഗ്രിംസിന്റെ മുന്‍വശത്തെ പാതയിലൂടെ പോകുന്നവര്‍ കാല്‌ തെറ്റി ഈ ഓടയില്‍ വീഴാനുള്ള സാധ്യത ഉണ്ട്‌.അരവണപ്രസാദ വിതരണ മണ്ഡപത്തില്‍ നിന്നും പ്രസാദം വാങ്ങി വരുന്നവരുടെ വലിയ തിരക്ക്‌ ഈ പാതയില്‍ ഉണ്ടാകാറുണ്ട്‌.ഈ തിക്കും തിരക്കിനുമിടയില്‍ ഭക്‌തര്‍ കാല്‌ തെറ്റി കുഴിയില്‍ വീണ്‌ അപകടം സംഭവിക്കാം.
ഏറെ നേരം ക്യു നില്‌ക്കുന്ന തീ ര്‍ത്ഥാടകരുടെ കയ്യില്‍ പടി കയറു മ്പോള്‍ അടിക്കാ നായി വച്ചിരിക്കുന്ന നാളികേരം ഓടയില്‍ വീണ്‌ ന ഷ്‌ടപ്പെടുന്നുണ്ട്‌.
കൂടാതെ കയ്യില്‍ കരുതിയ ലഘുഭക്ഷണം കഴിച്ചിട്ട്‌ അതിന്റെ അവശിഷ്‌ടങ്ങളും ഇവ പൊതിഞ്ഞ്‌ കൊണ്ട്‌ വന്ന കവറുകളും പേപ്പറുകളും ഓടയില്‍ തള്ളുന്നുണ്ട്‌.ഇത്‌ വെള്ളം ഒഴുക്ക്‌ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

Ads by Google
Advertisement
Saturday 03 Jan 2026 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW