Wednesday, March 11, 2026 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.07 AM

കോടിമത - മണിപ്പുഴ നാലുവരിപ്പാത പുതുവര്‍ഷത്തില്‍ ഇരുള്‍ അകലുമോ

uploads/news/2026/01/818771/3.jpg

കോട്ടയം: കോടിമത - മണിപ്പുഴ നാലുവരിപ്പാതയില്‍ പുതുവര്‍ഷത്തില്‍ എങ്കിലും ഇരുള്‍ അകലുമോ. പുതിയ വിളക്കുകാലുകള്‍ സ്‌ഥാപിച്ചുവെങ്കിലും അധികൃതര്‍ ലൈറ്റ്‌ സ്‌ഥാപിച്ചിട്ടില്ല. പുതുവര്‍ഷാരംഭത്തില്‍ എങ്കിലും വിളക്കുകള്‍ തെളിയിക്കുമെന്ന പ്രതീക്ഷയിലാണു നഗരവാസികള്‍.
പാതയില്‍ സൗരോര്‍ജ വിളക്കുള്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണ്‌. പ്രതിദിനം ആയിരകണക്കിനു ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്‌. റോഡിന്‌ മധ്യഭാഗത്തെ മീഡിയന്‍ മാസങ്ങളോളം കാടു മൂടിയ നിലയിലായിരുന്നു. ഇത്‌ വെട്ടിതെളിച്ചശേഷമാണു പുതിയ വിളക്കുകാലുകള്‍ സ്‌ഥാപിച്ചത്‌. എന്നാല്‍, നാളിതുവരെയായിട്ടും ലൈറ്റുകള്‍ സ്‌ഥാപിച്ചിട്ടില്ല. മീഡിയനില്‍ തട്ടി നിരവധി വാഹനങ്ങളാണ്‌ ഇവിടെ അപകടത്തില്‍പ്പെടുന്നത്‌. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണു റോഡില്‍ സംഭവിക്കുന്നത്‌.
അമിതവേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്‌. ഇരുചക്രവാഹനങ്ങളാണു കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്‌. നിയന്ത്രണം വിട്ടെത്തുന്ന കാറുകള്‍ മീഡിയനിലേക്ക്‌ ഇടിച്ചു കയറുന്നതും പതിവാണ്‌. റോഡില്‍ സി.സി.ടി.വി, എ.ഐ കാമറകള്‍ അടക്കം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അപകടങ്ങള്‍ക്ക്‌ കുറവില്ല. നിരവധി സോളാര്‍ ലൈറ്റുകള്‍ റോഡിന്‌ ഇരുവശങ്ങളിലും സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ബാറ്ററികളും സോളാര്‍ പാനലുകളും മോഷണം പോയി. ഇതേ തുടര്‍ന്ന്‌ പോസ്‌റ്റുകള്‍ മാത്രം അവശേഷിച്ചു. അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും നാളിതുവരെ നടപടിയില്ല.
പകല്‍ സമയം മീഡിയനുകളും മീഡിയനുകള്‍ക്കിടയില്‍ നിന്നു തിരിയുന്ന വാഹനങ്ങളും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുമെങ്കിലും രാത്രിയിയില്‍ പലപ്പോഴൂം കാണാറില്ല. പാതയുടെ ഇരുവശവും തിരക്കേറിയ ഹോട്ടലുകളാണ്‌ ഏറെയുമെന്നതിനാല്‍ അര്‍ധരാത്രി വരെ റോഡിലും തിരക്കുണ്ടാകും. വിശേഷ ദിവസങ്ങളില്‍ തിരക്കേറും.

Ads by Google
Advertisement
Saturday 03 Jan 2026 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW