Monday, March 16, 2026 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.07 AM

പള്ളിക്കുന്ന്‌ സി.എസ്‌.ഐ. പള്ളിയുടെ ചരിത്രരേഖ കൈമാറി

uploads/news/2026/01/818766/2.jpg

പീരുമേട്‌: ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ സ്‌ഥാപിതമായ പള്ളിക്കുന്നിലെ സെന്റ്‌ ജോര്‍ജ്‌ സി.എസ്‌.ഐ പള്ളിയുടെ ചരിത്ര പുസ്‌തകം കൈമാറി.
മേലുകാവിലെ സി.എസ്‌.ഐ. ഈസ്‌റ്റ് കേരള മഹായിടവക ബിഷപ്‌ ഹൗസില്‍ നടന്ന ചടങ്ങില്‍ സി.എസ്‌.ഐ. സഭാ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്‌ റവ. വി.എസ്‌. ഫ്രാന്‍സിസിന്‌ രചയിതാവ്‌ ഗിന്നസ്‌ സുനില്‍ ജോസഫ്‌ പുസ്‌തകം കൈമാറി. സി.എം.എസ്‌. മിഷനറിയായിരുന്ന റവ. ഹെന്റി ബേക്കര്‍ ജൂനിയര്‍ 1869 ഫെബ്രുവരി 10 നാണ്‌ ദേവാലയം പണികഴിപ്പിച്ചത്‌. ബ്രിട്ടീഷ്‌ ഭരണ കാലത്തെ അനുസ്‌മരിപ്പിക്കുന്ന ബ്രിട്ടിഷ്‌ സിമിത്തേരി അടക്കം ദേവാലയത്തോട്‌ ചേര്‍ന്ന്‌ ഇന്നും പരിപാലിക്കപ്പെട്ടു വരുന്നുണ്ട്‌. സംസ്‌ഥാന ടൂറിസം വകുപ്പില്‍നിന്നു ദേവാലയ സൗന്ദര്യ വല്‍ക്കരണത്തിനായി തുക അനുവദിച്ചിരുന്നു. ദേവാല സെമിത്തേരിയില്‍ ഇം?ണ്ട്‌, അയര്‍ലന്റ്‌, സ്‌കോട്ട്‌ലന്റ്‌ എന്നിവടങ്ങളില്‍ നിന്നുള്ള 34 വിദേശിയരെയും ഒരു കുതിരയെയും അടക്കം ചെയ്‌തിട്ടുണ്ട്‌. സ്‌പാത്തോഡിയ, കരിബിയന്‍ യൂക്ക, ഹവായിയന്‍ ചെറി, ബോസെല്ലിയ, സൈപ്രിനസ്‌ വിഭാഗങ്ങളില്‍ പെട്ട മരങ്ങളുമുണ്ട്‌. 163 വര്‍ഷം പ്രായമുള്ള കാപ്പി ചെടിയും ഇവിടെയുണ്ട്‌. മൂന്നാര്‍ ക്രൈസ്‌റ്റ് ദേവാലയ സെമിത്തേരിയില്‍ അടക്കം ചെയ്‌തിരിക്കുന്ന ഇസബല്ല മേയുടേ തുള്‍പ്പെടെ ആറ്‌ വിദേശികളുടെ സംസ്‌കാര റജിസ്‌റ്റര്‍, പള്ളിക്കുന്ന്‌ പള്ളിയിലെ വിദേശിയരുടെ ജനന മരണ റജിസ്‌റ്റര്‍, സ്‌നാന വിവാഹ റജിസ്‌റ്റര്‍ ഇവയെല്ലാം ചരിത്രരേഖയില്‍ വിവരിക്കുന്നു. ചരിത്ര പുസ്‌തകങ്ങളായ ചര്‍ച്ച്‌ മിഷനറി ?ിനിയര്‍, എബൗ ദ ഹെറന്‍ പൂള്‍, ദ ട്രാവന്‍കൂര്‍ സേ്‌റ്ററ്റ്‌ മാനുവല്‍, ദ പാത്ത്‌ ടു ദ ഹില്‍സ്‌ എന്നി പുസ്‌തകങളിലെ വിവരങ്ങളും ചരിത്രരേഖയ്‌ക്ക് ആധാരമാക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 03 Jan 2026 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW