-->
ആലുവ: ആലുവ നഗരത്തിലെ കാലാഹരണപ്പെട്ട ഭൂഗര്‍ഭ കുടിവെള്ള ജലവിതരണ പൈപ്പുകള്‍ പൊട്ടി ജനങ്ങള്‍ക്ക് കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു.പൗരാവകാശ സംരക്ഷണ സമിതി മനുഷ്യാവകാശ കമ്മീഷനില്‍ കൊടുത്ത പരാതിയില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം ആലുവയിലെ കാലാഹരണപ്പെട്ട മുഴുവന്‍ പെപ്പുകളും മാറ്റാം എന്നുള്ള വാട്ടര്‍ അതോറിറ്റിയുടെ ഉറപ്പ് വകുപ്പുകള്‍ തമ്മിലുള്ള പിടലപ്പിണക്കം മൂലം പൂര്‍ത്തിയാക്കാന്‍ പറ്റിയിട്ടില്ല.
റോഡ് കുഴിക്കാന്‍ പൊതുമരാമത്ത് അനുവാദം നല്‍കാത്തതാണ് പെപ്പുകള്‍ മാറ്റാന്‍ കാലതാമസമെന്ന് വാട്ടര്‍ അതോറിറ്റി അധികാരികള്‍ പറയുന്നത്.സര്‍ക്കാര്‍ ഉത്തരവാദിത്തപ്പെട്ട രണ്ടു വകുപ്പുകള്‍ തമ്മില്‍ ഉള്ള ഏകോപനം ഇല്ലായ്‌മ മൂലം പൊതുജനമാണ് കഷ്‌ടപ്പെടുന്നത് ,ബന്ധപ്പെട്ട് ജില്ലാ ഭരണാധികാരികള്‍ ഉചിതമായ നടപടി ഉടന്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.