-->
വരാപ്പുഴ: ദേശീയ പാതയിലെ വരാപ്പുഴ എസ്.എന്‍.ഡി.പി ജംഗ്‌ഷനും പുത്തന്‍ പള്ളി പാലത്തിനുമിടയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടമുണ്ടായി.
ആഗ്രയില്‍ നിന്നും കൊച്ചി കാക്കനാട് പ്രവര്‍ത്തിക്കുന്ന ദേവികുളം ഡിസ്‌റ്റിലറിയിലേക്ക് കാലി കുപ്പികള്‍ കൊണ്ടുവന്ന ജയ്‌പ്പൂര്‍ എക്‌സ്പ്രസ്സ് കമ്പനിയുടെ കണ്ടെയ്‌നര്‍ ലോറിയാണ് വെള്ളിയാഴ്‌ച വെളുപ്പിന് മറിഞ്ഞ് അപകടമുണ്ടായി. ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശി റാഷിദ് അത്ഭുതകരമായി രക്ഷപെട്ടു.
ഉടന്‍ തന്നെ വരാപ്പുഴ പോലീസ് സ്‌ഥലത്തെത്തി കണ്ടെയ്‌നര്‍ ഉയര്‍ത്തി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നേരം പുലര്‍ന്നതോടെ കടുത്ത ഗതാഗതക്കുരുക്കാണ് ദേശീയ പാതയില്‍ രൂപപ്പെട്ടത്.തുടര്‍ന്ന് ചേരാനല്ലൂരില്‍ നിന്നുമെത്തിച്ച മൂന്ന് ക്രയിനുകള്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ലോറി ഉയര്‍ത്തി മാറ്റി. ഉച്ചയ്‌ക്ക് ഒന്നരയോടെ വരാപ്പുഴ പോലീസിനൊപ്പം ഏലൂരില്‍ നിന്നെത്തിയ അഗ്നിശമനാഗംഗങ്ങള്‍ റോഡില്‍ പരന്ന എണ്ണയും ഓയിലും കഴുകി മാറ്റി ഗതാഗതം പുനസ്‌ഥാപിച്ചു.