Friday, March 13, 2026 Last Updated 46 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.06 AM

ഹെര്‍ ടെയ്‌ല്‍, മംഗളത്തിന്റേത്‌ പ്രചോദിപ്പിക്കുന്ന തുടക്കം: മേയര്‍ വി.കെ. മിനിമോള്‍

uploads/news/2026/01/818761/1.jpg

കൊച്ചി: വനിതാ ശാക്‌തീകരണത്തിന്‌ പ്രചോദനമേകുന്നതാണ്‌ മംഗളം പ്രസിദ്ധീകരിച്ച ഹെര്‍ ടെയ്‌ല്‍ എംപവര്‍ വുമണ്‍ സ്‌റ്റോറീസ്‌ എന്ന്‌ കൊച്ചി മേയര്‍ വി.കെ. മിനിമോള്‍. വിവിധ മേഖലകളില്‍ വിജയക്കൊടി പാറിച്ച അസാധാരണ വനിതകളുടെ ആവേശകരമായ ജീവിതമാണ്‌ ഹെര്‍ ടെയ്‌ല്‍ അവതരിപ്പിക്കുന്നത്‌. സമൂഹത്തില്‍ വിജയിച്ച സ്‌ത്രീകളുടെ നേട്ടങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവയ്‌ക്കപ്പെടേണ്ടതുണ്ട്‌. അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകും. സ്‌ത്രീ ശാക്‌തീകരണത്തിന്‌ കൊച്ചി കോര്‍പറേഷന്റെ ഭാഗത്തുനിന്ന്‌ നിസ്‌തുലമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും ഹെര്‍ ടെയ്‌ലിന്റെ ആദ്യ പ്രതി സ്വീകരിച്ചുകൊണ്ട്‌ മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ ദീപക്‌ ജോയിയും സന്നിഹിതനായിരുന്നു. മംഗളം ചീഫ്‌ ജനറല്‍ മാനേജര്‍ ആഷിം മണ്ണത്തൂക്കാരന്‍, കൊച്ചി ബ്യൂറോ ചീഫ്‌ ബൈജു ഭാസി, പരസ്യവിഭാഗം സീനിയര്‍ മാര്‍ക്കറ്റിങ്‌ മാനേജര്‍ അനൂപ്‌ സാം എന്നിവര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Saturday 03 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW