-->
മുക്കം: സ്‌പേസ് സയന്‍സ് സെന്ററുകളിലെ മാസ്‌മരിക കാഴ്‌ചകളിലേക്കും വിജ്‌ഞാനത്തിന്റെ ലോകത്തിലേക്കും ശാസ്‌ത്ര ജി.എച്ച്.എസ്.എസ് മാവൂര്‍ ഹൈസ്‌കൂള്‍ വിഭാഗം നടത്തിയ ആദ്യ ചുവട് വെയ്‌പ് യാത്ര വിജയത്തിലേക്ക്. ഹൈസ്‌കൂളില്‍ 2 വര്‍ഷങ്ങളിലായി ദേശീയ ബഹിരാകാശദിനവുമായി ബന്ധപ്പെടുത്തി ഐ.എസ്.ആര്‍.ഒ നടത്തിയ വിവിധ പരിപാടികളില്‍ പങ്കെടുത്ത 23 കുട്ടികളേയും കൊണ്ട് ഏഴ് അധ്യാപകര്‍ സ്‌പേസ് സെന്ററിലെ അറിവുകള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാനും കൂടുതല്‍ അവബോധം നേടാനും വേണ്ടി 2025 ഡിസംബര്‍ 28 മുതല്‍ 31 വരെ ഐ.എസ്.ആര്‍.ഒ, ഇന്ത്യന്‍ സ്‌പേഷ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഐ.ഐ.എസ്.ടി വലിയമല, ഐ.പി.ആര്‍.സി മെഹന്തഗിരി, തിരുന്നല്‍വേലി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തിയത്. രാജ്യത്തിന്റെ അഭിമാനമായ ഈ സ്‌ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനകരമായ അനുഭവമായി. പഠനം ക്ലാസ് മുറിക്ക് അപ്പുറം വ്യാപിപ്പിക്കുന്ന ഈ യാത്ര അവരുടെ ഭാവി ലക്ഷ്യങ്ങള്‍ക്ക് പുതിയ ദിശകള്‍ തുറന്നിട്ടു.