Wednesday, March 11, 2026 Last Updated 54 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.06 AM

ജനപ്രതിനിധികള്‍ക്ക്‌ സ്വീകരണം നല്‍കി

uploads/news/2026/01/818757/1.jpg

മുക്കം: കാരശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. അബ്‌ദുല്‍ അക്‌ബറിനും ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍ക്കും നെല്ലിക്കാപറമ്പ്‌ പൗരാവലി സ്വീകരണം നല്‍കി. എ.പി മുരളീധരന്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കാരശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. അബ്‌ദുല്‍ അക്‌ബര്‍, ജില്ലാ പഞ്ചായത്ത്‌ അംഗം മിസ്‌ഹബ്‌ കീഴരിയൂര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുഹൈബ്‌ (കൊച്ചുമോന്‍), ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സി.കെ വിജീഷ്‌, ഷീജ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കെ.പി അബ്‌ദുല്ലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ. അബ്‌ദുല്‍ ബാര്‍, മണ്ണില്‍ മുഹമ്മദ്‌, റോയ്‌ തോമസ്‌, വി. രമേശ്‌, പി.ടി മുനീര്‍, മഠത്തില്‍ അബ്‌ദുല്‍ കരീം ഹാജി, ഇ. മുഹമ്മദ്‌, യു.പി അബ്‌ദുല്‍ ഹമീദ്‌, എന്‍.കെ സലാം, ടി. അഹമ്മദ്‌ സലീം, കണ്ണാട്ടില്‍ അബ്‌ദുറഹിമാന്‍, കെ. സുരേഷ്‌ സംസാരിച്ചു.

Ads by Google
Advertisement
Saturday 03 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW