Sunday, March 15, 2026 Last Updated 15 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.06 AM

കുട്ടനാടന്‍ ഫെസ്‌റ്റിന്‌ തുടക്കം

uploads/news/2026/01/818756/4.jpg

പള്ളാത്തുരുത്തി: കുട്ടനാടന്‍ ഫെസ്‌റ്റ് കളര്‍കോട്‌ ദര്‍ശനപുരത്ത്‌ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. കുട്ടനാടന്‍ സംസ്‌കാരവും പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കാനും പുതിയ തലമുറയ്‌ക്ക് പകര്‍ന്നു നല്‍കാനും ഇത്തരം ഫെസ്‌റ്റ്കള്‍ അനിവാര്യമാണെന്ന്‌ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ അദ്ദേഹം പറഞ്ഞു.കുട്ടനാട്‌ ഇന്റഗ്രല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റിയും കുട്ടനാടന്‍ സാംസ്‌കാരിക വേദിയും ചേര്‍ന്നാണ്‌ ഫെസ്‌റ്റ് സംഘടിപ്പിച്ചിരിക്കുന്നത്‌ കുട്ടനാട്‌ ഇന്റഗ്രല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റി പ്രസിഡന്റ്‌ അഡ്വ. പ്രദീപ്‌ കൂട്ടാല അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ഒ.പി ഷാജി, സൗമ്യ രാജ്‌ എന്നിവരും ജോസ്‌ അക്കരക്കളം, പി.വി മാത്യു, നെടുമുടി ഹരികുമാര്‍, പി.എം കുര്യന്‍, ബേബി പാറക്കാടന്‍ എന്നിവരും പ്രസംഗിച്ചുസ്‌നേഹയുടെ നേതൃത്വത്തില്‍ സുംബ ഡാന്‍സ്‌, ശാലിനി തോട്ടപ്പള്ളിയും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട്‌, പുന്നപ്ര ജ്യോതികുമാര്‍ നയിച്ച നാടന്‍ പാട്ട്‌ അരങ്ങ്‌ ഓളവും താളവും കലാപരിപാടികളും നടന്നു.

Ads by Google
Advertisement
Saturday 03 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW