Sunday, March 15, 2026 Last Updated 20 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.06 AM

ചെട്ടികുളങ്ങര ദേവീക്ഷേത്രം ഉപനിഷത്‌-ഗീത മഹാസത്രവും ഭദ്രകാളി അഷ്‌ടോത്തര ശതനാമ ദശലക്ഷാര്‍ച്ചനയും

uploads/news/2026/01/818755/3.jpg

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ ഉപനിഷത്‌ - ഗീത മഹാസതത്രവും ഭദ്രകാളി അഷ്‌ടോത്തര ശതനാമ ദശലക്ഷാര്‍ച്ചനയും നാളെ മുതല്‍ 18 വരെ നടക്കും. അറിവും ആനന്ദവും നല്‍കുന്ന വിജ്‌ഞാന- വിനോദ സദസുകള്‍, കൗതുകം നിറഞ്ഞ പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ഘോഷയാത്രകള്‍ തുടങ്ങിയവ സത്രത്തിന്റെ പ്രത്യേകതയാണ്‌. ഭാരതത്തിലെ നാല്‌ സുപ്രധാന ആധ്യാത്മിക കേന്ദ്രങ്ങളില്‍നിന്നാണു ഘോഷയാത്രകള്‍ എത്തുന്നത്‌.
കുരുക്ഷേത്രത്തില്‍നിന്ന്‌ ഗ്രന്ഥ ഘോഷയാത്ര, മധുരയില്‍നിന്നു ധ്വജ ഘോഷയാത്ര, കൊടുങ്ങല്ലൂരില്‍നിന്നു ദീപഘോഷയാത്ര , പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നു വിഗ്രഹ ഘോഷയാത്ര എന്നിവ നടക്കും. നാളെ വൈകിട്ട്‌ നാലിന്‌ ഘോഷയാത്രകള്‍ തട്ടാരമ്പലം ജംഗ്‌ഷനിലെത്തി അവിടെനിന്ന്‌ മഹാ ഘോഷയാത്രയായി ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക്‌ നീങ്ങും.
വൈകിട്ട്‌ ആറിനു മന്ത്രി സജി ചെറിയാന്‍ സത്രം ഉദ്‌ഘാടനം ചെയ്യും. യജ്‌ഞവേദിയില്‍ എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചു മുതല്‍ 12 വരെയും വൈകിട്ട്‌ നാലു മുതല്‍ 6.30 വരെയും അഷ്‌ടോത്തരശതനാമ ദശലക്ഷാര്‍ച്ചന, തൈത്തിരീയ ഉപനിഷത്‌ പാരായണം ഭഗവത്‌ഗീതാ പാരായണം, പ്രഭാഷണം എന്നിവ നടക്കും.
എല്ലാ ദിവസവും വൈകിട്ട്‌ 6.30ന്‌ സാംസ്‌കാരിക സമ്മേളനവും രാത്രി 8.30 മുതല്‍ ഭാരതത്തിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള കലാപരിപാടികളും അരങ്ങേറും. നാളെ പിന്നണിഗായിക ദുര്‍ഗ വിശ്വനാഥിന്റെ ഭജന്‍സ്‌ , അഞ്ചിന്‌ ചലച്ചിത്രതാരം ആശ ശരത്തിന്റെ നൃത്തസന്ധ്യ. ആറിന്‌ മേജര്‍ സെറ്റ്‌ കഥകളി, ഏഴിന്‌ സി.എസ്‌. അനുരൂപും പാര്‍വതി ദിലീപും അവതരിപ്പിക്കുന്ന വയലിന്‍ ഡ്യൂയറ്റ്‌ , എട്ടിന്‌ ഭക്‌തിഗാനമേള, ഒമ്പതിന്‌ ഒറീസയിലെ ഗോട്ടിപ്പുവ നൃത്തം, 10ന്‌ പിന്നണിഗായിക ഗായത്രി അശോകന്റെ ഗസല്‍ സന്ധ്യ.
11ന്‌ ബംഗാളിലെ ബാവുള്‍ സംഗീതം, 12ന്‌ രചന നാരായണന്‍കുട്ടിയുടെ നൃത്ത സന്ധ്യ , 13ന്‌ മണിപ്പൂരിരാസ്‌, 14ന്‌ ഒഡീസി ഡാന്‍സ്‌, 15ന്‌ രാജസ്‌ഥാനിലെ ഘൂമര്‍ ഡാന്‍സ്‌, 16ന്‌ കോറാ പുട്ടിയ ഡാന്‍സ്‌, 17ന്‌ ഛൗ ഡാന്‍സ്‌, 18ന്‌ പിന്നണി ഗായകന്‍ അതുല്‍ നറുകര അവതരിപ്പിക്കുന്ന ഫോക്ക്‌ ഗ്രാഫര്‍ ലൈവ്‌ എന്നിവ നടക്കും.
നിത്യേനയുള്ള അന്നദാനത്തിനും പൂജാദി കാര്യങ്ങള്‍ക്കുമുള്ള ദ്രവ്യങ്ങള്‍ കര ക്രമത്തില്‍ ഓരോ കരകളില്‍നിന്നു ഘോഷയാത്രയായി എത്തിക്കും. ബി.ഹരി കൃഷ്‌ണന്‍ ചെയര്‍മാനും എം. മനോജ്‌ കുമാര്‍ ജനറല്‍ കണ്‍വീനറുമായുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
ക്ഷേത്ര തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ഡോ. പി.എന്‍. ഈശ്വരന്‍ നമ്പൂതിരിയും മുഖ്യ ആചാര്യന്‍മാരുമായിരിക്കും. എല്ലാ ദിവസവും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അന്നദാനവുമുണ്ടാകും.

Ads by Google
Advertisement
Saturday 03 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW