Sunday, March 15, 2026 Last Updated 14 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.06 AM

അകാലത്തില്‍ പൊലിഞ്ഞവരുടെ സ്‌മരണകളുമായി ഗവ. ടി.ഡി. മെഡിക്കല്‍ കോളജില്‍ പൂന്തോട്ടമൊരുങ്ങി

uploads/news/2026/01/818754/2.jpg

ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കല്‍ കോളജില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ഡോക്‌ടര്‍മാര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സ്‌റ്റുഡന്‍സ്‌ യൂണിയന്‍ എന്നിവരുടെ സഹകരണത്തോടെ നിര്‍മ്മിച്ച ഉദ്യാനം വൃന്ദാവന്റെ സമര്‍പ്പണം പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്‌മകുമാര്‍ നിര്‍വഹിച്ചു.
കളര്‍കോട്‌ വാഹനാപകടത്തില്‍ മരണമടഞ്ഞ ആറ്‌ വിദ്യാര്‍ഥികളടക്കം കാമ്പസിലെ കഴിഞ്ഞ കാലങ്ങളില്‍ വിട്ടുപിരിഞ്ഞ വിദ്യാര്‍ഥികളുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനായാണ്‌ ഉദ്യാനം നിര്‍മ്മിച്ചത്‌. കേരളത്തില്‍ ആദ്യമായാണ്‌ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ സ്‌മരണയ്‌ക്കായി പൂന്തോട്ടം നിര്‍മ്മിക്കുന്നത്‌. ഫലവൃക്ഷ ചെടികള്‍, ഔഷധ സസ്യങ്ങള്‍, അപൂര്‍വയിനം ചെടികളടക്കം ആയിരത്തോളം ചെടികളാണ്‌ ഒന്നാം ഘട്ടമായി ഉദ്യാനത്തില്‍ വച്ചുപിടിപ്പിച്ചത്‌.
പി.ടി.എ പ്രസിഡന്റ്‌ സി.ഗോപകുമാര്‍ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട്‌ ഡോ. എ. ഹരികുമാര്‍, പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ ഷാജി വാണിയപുരയ്‌ക്കല്‍, പൂര്‍വ വിദ്യാര്‍ഥി ഡോ. അനില്‍ദത്ത്‌ ,വൃന്ദാവന്‍ ജനറല്‍ കണ്‍വീനര്‍ എസ്‌. പുഷ്‌പരാജന്‍, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ സാന്‍ മരിയ ബേബി, ഡോ സ്‌നേഹ എസ്‌. നായര്‍, ഡോ. സ്‌മിത ജി രാജ്‌, പി.ബി.സുനില്‍കുമാര്‍, എസ്‌.സലില്‍ കുമാര്‍, ഹാരിസ്‌, സോജകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളും ജീവനക്കാരും ചേര്‍ന്ന്‌ കലാപരിപാടികളും നടത്തി.

Ads by Google
Advertisement
Saturday 03 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW