-->
അടൂര്‍: പുതുവത്സരത്തില്‍ നഗരത്തില്‍ എത്തുന്നവരുടെ മനം കുളിര്‍ക്കുന്ന കാഴ്‌ച ഒരുക്കി അടൂര്‍ നഗരസഭയും ലൈഫ് ലൈന്‍ ആശുപത്രിയും. നിരവധി കാഴ്‌ച്ചകളാണ് ഇനിയും സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഗാന്ധി സ്‌മൃതി മൈതാനത്തിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഇതും സാധ്യമാകും.
നഗരത്തിന്റെ പ്രവേശന കവാടമായ നെല്ലിമൂട്ടിപ്പടിയില്‍ ബൈപ്പാസ് ആരംഭിക്കുന്ന ഭാഗത്ത് ട്രാഫിക്ക് ഡിവൈഡറിന് ചുറ്റും ഹൃദയതാളത്തെ സൂചിപ്പിക്കുന്ന രൂപത്തിലുള്ള ഫെന്‍സിംഗും അതില്‍ ഐ ലവ് അടൂര്‍ എന്ന് എഴുത്തും പ്രത്യേകതയാണ്. ഇതിനൊപ്പം ചുവന്ന ലൗ ചിവും ഫെന്‍സിഗിനുള്ളിലെ ചെടികള്‍ തീര്‍ക്കുന്ന പച്ചപ്പും മനം കുളിര്‍ക്കുന്ന കാഴ്‌ച്ചയായാണ് പുതുവര്‍ഷത്തില്‍ അടൂരിനെ വരവേല്‌ക്കുന്നത്. ഇവിടത്തെ അനു ബന്ധ നിര്‍മ്മിതികളും ഒക്കെ ചേര്‍ന്ന് നഗരത്തിന്റെ മുഖഛായ മാറ്റിമറിച്ചി രിക്കുകയാണ്. അടൂര്‍ നഗരസഭയും ലൈഫ് ലൈന്‍ ഹോസ്‌പിറ്റലും കൈകോര്‍ത്താണ് ഈ ഭാഗം മ നോഹരമാക്കിയത്.
ഹൈസ്‌കൂള്‍ ജംഗ്‌ഷന്‍ മുതല്‍ സെന്‍ട്രല്‍ ജംഗ്‌ഷന്‍ വരെ നടപ്പാതയും റോഡും തമ്മില്‍ വേര്‍തിരിക്കുന്ന ഇരുമ്പ് ബാരിക്കേഡിന് മുകളില്‍ നഗരസഭ ചട്ടി സ്‌ഥാപിച്ച് ചെടികള്‍ വച്ചുപിടിപ്പിച്ച് മനോഹര മാക്കി. കെ.എസ്.ആര്‍.ടി.സി ജംഗ്‌ഷനിലെ ഇരട്ടപ്പാലത്തിന്റെ ഇരുഭാഗ ത്തും മനോഹരമായ പുല്ലുകളും ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ചെടികള്‍ വച്ചുപിടിപ്പിക്കുന്ന ജോലി മാത്രമല്ല അതിന് വെളളമൊഴിച്ച് കൃത്യമായി നഗരസഭ പ രിപാലിക്കുന്നുമുണ്ട്. അടൂര്‍ ഗാന്ധി സ്‌മൃതി മൈതാനത്തിന്റെ നവീകരണവും ആരംഭിച്ചു. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ നഗരവാസികള്‍ക്കും കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വൈകിട്ട് കാറ്റേറ്റിരിക്കാന്‍ ഒരിടമാകും. സായാ കാറ്റേറ്റി രിക്കാന്‍ നഗര വാസികള്‍ക്ക് ഒരിടമി ല്ലാതെ ബുദ്ധിമുട്ടു കയായിരുന്നു. ഗാന്ധി സ്‌മൃതി മൈതാനത്തിലെ നിര്‍മ്മാണം പൂര്‍ത്തിയായി കഴി ഞ്ഞാല്‍ ഇതിന് പരിഹാരമാകും. ഇവിടെ പൊതു പരിപാടികളും നടത്താനാകും. മരങ്ങള്‍ മുറിക്കാതെ അതിന്റെ സൗ ന്ദര്യം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, മരങ്ങളിലിരിക്കുന്ന പക്ഷികളുടെ കാഷ്‌ടം മൈതാനിയില്‍ വീഴാതെയുള്ള സംവിധാനമാണ് ഒരുക്കുക. സ്‌റ്റേജും മനോഹരമാക്കും.
വിവിധ നിറങ്ങളിലുള്ള വൈദ്യുത വിളക്കു കളും അലങ്കാരങ്ങളും കുട്ടികള്‍ക്കുളള കളിക്കോപ്പുകളും കൊണ്ട് ഗാന്ധി സ്‌മൃതി മൈതാനം മനോഹരമാകും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വിക സനഫണ്ടില്‍ നിന്നും അനുവദിച്ച 60 ലക്ഷം രൂപ മുടക്കിയാണ് ഗാന്ധി സ്‌മൃതി മൈതാനത്തിന്റെ നവീകരണം.