Friday, March 13, 2026 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.25 AM

കോന്നി ബ്ലോക്ക്‌ കോണ്‍. പ്രസിഡന്റ്‌ നിയമനം: കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്‌തം

കോന്നി: ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പസിഡന്റായി ജൂനിയറും നിയുക്‌ത കോന്നി പഞ്ചായത്ത്‌ പ്രസിഡന്റുമായ പ്രവീണ്‍ പ്ലാവിലയിലിനെ നിയമിച്ചതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുന്നു. വരുംദിസങ്ങളില്‍ പ്രതിഷേധം മറനീക്കി പുറത്തുവരുന്നതും കോന്നിയിലെ സംഘടനാ പ്രവര്‍ത്തനത്തെ ഇത്‌ കാര്യമായി ബാധിക്കുകയും ചെയ്യും.
കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ചാര്‍ജെടുപ്പ്‌ യോഗത്തില്‍ ഭൂരിപക്ഷം നേതാക്കന്‍മാരും പങ്കെടുത്തിരുന്നില്ല. ഡി.സി.സി പ്രസിഡന്റ്‌ പങ്കെടുത്ത പരിപാടിയില്‍ ഒമ്പത്‌ ഡി.സി.സി ഭാരവാഹികളുള്ളതില്‍ ഒരാള്‍ മാത്രവും മണ്ഡലം പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രവുമാണ്‌ പങ്കെടുത്തത്‌. കെ.പി.സി.സി മെമ്പറും ഭൂരിഭാഗം ബ്ലോക്ക്‌ ഭാരവാഹികളും വിട്ടുനിന്നു.
പ്രവീണ്‍ നിലവില്‍ കോന്നി മണ്ഡലം പ്രസിഡന്റും രണ്ടരവര്‍ഷം കഴിയുമ്പോള്‍ അടുത്ത ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകേണ്ടയാളുമാണ്‌. കോന്നിയിലെ സീനിയറായ മണ്ഡലം പ്രസിഡന്റുമാരേയും ബ്ലോക്ക്‌ ഭാരവാഹികളേയും അവഗണിച്ചുകൊണ്ട്‌ അവരുടെ അഭിപ്രായംപോലും കേള്‍ക്കാതെയാണ്‌ തിടുക്കത്തില്‍ ബ്ലോക്ക്‌ പ്രസിഡന്റിനെ നിയമിച്ചത്‌. സീനിയര്‍ മണ്ഡലം പ്രസിഡന്റും ഏനാദിമംഗലം മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ സജി മാരൂര്‍, വള്ളിക്കോട്‌ മണ്ഡലം പ്രസിഡന്റ്‌, പ്രഫ. ജി. ജോണ്‍ എന്നിവര്‍ ശക്‌തമായ പ്രതിഷേധത്തിലാണ്‌. പ്രഫ. ജി. ജോണ്‍ ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ്‌ കമ്മിറ്റി മെമ്പറും കഴിഞ്ഞ തവണ ബ്ലോക്ക്‌ പ്രസിഡന്റായി പരിഗണിച്ച വ്യക്‌തിയുമാണ്‌.
ബ്ലോക്കിലെ മുതിര്‍ന്ന നേതാവായ കെ.പി.സി.സി മെമ്പര്‍, ഡി.സി.സി ഭാരവാഹികള്‍ എന്നിവരോടുപോലും ആലോചിക്കാതെ തിടുക്കത്തില്‍ എടുത്ത നിലപാടിനോട്‌ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ക്കപ്പുറം പ്രവര്‍ത്തകരും നേതാക്കളും കടുത്ത എതിര്‍പ്പിലാണ്‌.
കോന്നിയിലേക്ക്‌ മത്സരിക്കാന്‍ തയ്യാറായിരിക്കുന്ന അടൂര്‍ പ്രകാശ്‌ തന്റെ ഇഷ്‌ടക്കാരാനയ ആളിനെ വെച്ചതാണെന്നും, അതല്ല കോന്നിയില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിരുന്ന ഡി.സി.സി പ്രസിഡന്റ്‌, അടൂര്‍ പ്രകാശ്‌ വരുന്നതിനാല്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരനെ വെച്ച്‌ കോന്നി രാഷ്‌ട്രീയം കലിപ്പിക്കാന്‍വേണ്ടിയാണ്‌ ഈ നിയമനം നടത്തിയതെന്നും രണ്ട്‌ അഭിപ്രായമുണ്ട്‌.
ഇടതുപക്ഷത്തിന്റെ കൈയ്യില്‍നിന്നും പഞ്ചായത്ത്‌ ഭരണം തിരികെ പിടിക്കാന്‍ നേതൃത്വം കൊടുത്ത മണ്ഡലം പ്രസിഡന്റുമാരുടെ അഭിപ്രായം കേള്‍ക്കാതെ, നല്ല ഭൂരിപക്ഷം കിട്ടേണ്ട കോന്നിയില്‍ കഷ്‌ടിച്ചൊരു വിജയം മാത്രം ഉണ്ടാക്കിയ ആളിനെ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആക്കിയതില്‍ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ക്കപ്പുറം പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധത്തിലാണ്‌. വരുംദിവസങ്ങളില്‍ ഇത്‌ കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയായി മാറിയേക്കാം. കേരളാ കോണ്‍ഗ്രസില്‍നിന്നും മാറി വന്ന ആളിനെ ഉടന്‍ യു.ഡി.എഫ്‌ കണ്‍വീനര്‍ ആക്കിയതിലും ഭിന്നാഭിപ്രായങ്ങളുണ്ട്‌.

Ads by Google
Advertisement
Friday 02 Jan 2026 08.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW