-->
ചിറ്റാര്‍: അനധികൃതമായി നാടന്‍ തോക്ക് കൈവശം വെച്ച കേസില്‍ ഒളിവില്‍ പോയ രണ്ടാം പ്രതിയെയും ചിറ്റാര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. സീതത്തോട് ഗുരുനാഥന്‍ മണ്ണ് സ്വദേശിയായ അഭിലാഷ് ഭവനില്‍ അഭിലാഷ് (45) ആണ് പിടിയിലായത്.
ലൈസെന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശംവച്ചതിന് ചിറ്റാര്‍ പോലീസ് 2023ല്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിനെ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം ഈ കേസിലെ ഒന്നാം പ്രതി ഷാജിയെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടാം പ്രതിയുടെ പങ്കിനെപ്പറ്റി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടാം പ്രതിയെയും പിടികൂടുകയായിരുന്നു ചിറ്റാര്‍ പോപലീസ് ഇന്‍സ്‌പെക്‌ടര്‍ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്. ഐ: അനില്‍ കുമാര്‍, എ.എസ്.ഐ: അനില്‍, സി.പി.ഒ മാരായ അജിത്ത്, സജിന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തു.