-->
പന്തളം: തട്ടയില്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ പ്രസിദ്ധമായ കര്‍പ്പൂരഘോഷയാ ത്രയും പേട്ടതുള്ളലും നാളെ നടക്കും. രാവിലെ ഏഴു മണിക്ക് ക്ഷേത്ര ത്തില്‍ നിന്നും രഥത്തില്‍ ഘോഷയാത്ര തട്ടയില്‍ ഒരിപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെത്തി കര്‍പ്പൂരം തെളിയിച്ച് വിവിധ ഹൈന്ദവ ദേവാലയങ്ങളും സാമുദായിക സംസ്‌കാരിക സംഘടനകളും നല്‍കുന്ന ഭക്‌തിനിര്‍ഭരമായ സ്വീക രണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം 6 മണിക്ക് മാമ്മൂട് ജംഗ്‌ഷനില്‍ എത്തിച്ചേരും. അവിടെ നിന്നും തട്ടയില്‍ ആനക്കുഴി മലനട ക്ഷേത്രത്തിലെത്തുമ്പോള്‍ സ്വാമി ഭക്‌തര്‍ വ്രതനിഷ്‌ഠയോടെ പങ്കെടുക്കുന്ന പേട്ടതുള്ളല്‍ ആരംഭിക്കും. എരുമേലിയിലെ പേട്ടതുള്ളലിനെ അനുസ്‌മരിച്ച് എല്ലാ വര്‍ഷവും നടത്തിവരുന്ന പേട്ടതുള്ളല്‍ ദര്‍ശിക്കുവാന്‍ ആയിര കണക്കിന് ഭക്‌തജനങ്ങള്‍ എത്തിച്ചേരും. തുടര്‍ന്ന് രാത്രി 8 മുതല്‍ ടീം ആഞ്‌ജനേയ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി.
ക്ഷേത്രത്തിലെ ഭാഗവതസപ്‌താഹയജ്‌ഞം 7 മുതല്‍ 14 വരെ നടക്കും. തഴവാ ചെറുവള്ളില്‍ ഇല്ലം ഉണ്ണിക്യഷ്‌ണന്‍ നമ്പൂതിരിയാണ് യജ്‌ഞാചാര്യന്‍. ചെങ്ങന്നൂര്‍ അജീഷ്, ഭൂതക്കുളം സന്തോഷ്, മാരാരിത്തോട്ടം രഞ്‌ജിത്ത് എന്നിവരാണ് ഭാഗവത ആചാര്യന്മാര്‍. യജ്‌ഞവേദിയില്‍ എല്ലാദിവസവും ഉച്ചയ്‌ക്ക് അന്നദാനം, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും. സപ്‌താഹയജ്‌ഞം ഒന്നാം ദിവസം 7ന് ഭദ്ര ദീപ പ്രതിഷ്‌ഠ, അഷ്‌ടദ്രവ്യ ഗണപതിഹോമം, വൈകിട്ട് ഗണപതിക്ക് അപ്പം മൂടല്‍ എന്നിവയും 8ന് വരാഹാവതാരം, സുബ്രഹ്‌മണ്യ പൂജ, 9ന് കൃഷ്‌ണാവതാരം, രാവിലെ 10 ന ഉണ്ണിയൂട്ട്, മഹാത്യകാലപൂജ എന്നിവയും 10ന് ഗോവിന്ദപട്ടാഭിഷേകം, വിദ്യാഗോപാല മന്ത്രാര്‍ച്ചന, മഹാശാസ്‌താപൂജ എന്നിവയും. 11ന് 10 ന് രുഗ്മിണീ സ്വയംവരം, വൈകുന്നേരം 5 ന് സര്‍വൈശ്വര്യ പൂജ, 7 മണിക്ക് മാതാപിതാ ഗുരുവന്ദനം എന്നിവയും ക്ഷേത്രസന്നിധിയില്‍ രാവിലെ 9 ന് നവഗ്രഹപൂജയും നടക്കും. 12ന് ക്ഷേത്ര സന്നിധിയില്‍ നൂറും പാലും, മൃത്യുഞ്‌ജയഹോമം, ഉമാമഹേശ്വരപൂജ എന്നിവയും ഉണ്ടാകും.
13ന് സ്വര്‍ണ്മാരോഹണം, കലശാഭിഷേകം, എന്നിവയോടുകൂടി സപ്‌താ പയജ്‌ഞം സമാപിക്കും. വൈകിട്ട് 7 മുതല്‍ പാറക്കര ശാരദാ ഭജന്‍സ് അവതരിപ്പിക്കുന്ന നാമജപലഹരി ഉണ്ടായിരിക്കും. മകരവിളക്ക് മഹോത്സവ ദിവസമായ ജനുവരി 14ന് രാവിലെ തട്ടയില്‍ പൊങ്കാല തുടര്‍ന്ന് നെയ്യഭിഷേകം, കളഭാഭിഷേകം ഉച്ചയ്‌ക്ക് സമൂഹസദ്യ എന്നിവയും വൈകിട്ട് 6 മുതല്‍ പതിനെട്ടാംപടിപൂജയും തുടര്‍ന്ന് ക്ഷേത്രത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തന ത്തിന്റെ ഭാഗമായ ചികിത്സാസഹായ വിതരണം എസ്.കെ.വി. യു.പി. സ്‌കൂള്‍ മാനേജര്‍ എ.കെ. വിജയന്‍ നിര്‍വ്വഹിക്കും. രാത്രി 8 മുതല്‍ കൊച്ചിന്‍ കലാരസികയുടെ കോമഡി മെഗാ ഷോ ഉണ്ടായിരിക്കും.