Saturday, March 14, 2026 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.25 AM

വാഹനാപകടം: ആയുര്‍വേദ ഡോക്‌ടര്‍ക്ക്‌ നഷ്‌ടപരിഹാരം ഒരു കോടി

പത്തനംതിട്ട: ഏഴംകുളത്ത്‌ ഇന്ദിര ആയുര്‍വേദ ക്ലിനിക്കില്‍ ആയൂര്‍വേദ ഡോക്‌ടറായ ഏഴംകുളം ചെളിക്കുഴി വട്ടയത്ത്‌ വീട്ടില്‍ ഡോ. ഡി. രവീന്ദ്രന്റെ മകള്‍ ഡോ. ആര്‍. സജിതക്ക്‌് ന്യൂ ഇന്‍ഡ്യ അഷുറന്‍സ്‌ കമ്പനി 1,00,24,674 രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട എം.എ.സി.ടി കോടതി ജഡ്‌ജി പി.എസ്‌. ബിനു ഉത്തരവിട്ടു.
2015 ജൂലൈ 31 ന്‌ രാവിലെ 9.30 ഓടുകൂടി കലഞ്ഞൂര്‍ ഇളമണ്ണൂര്‍ പബ്ലിക്ക്‌ റോഡില്‍ ഇളമണ്ണൂര്‍ 23 ജംഗ്‌ഷനിലേക്ക്‌ ബന്ധുവിന്റെ സ്‌കൂട്ടറിന്റെ പിന്‍ സീറ്റില്‍ ഇരുന്ന്‌ യാത്ര ചെയ്യവെ മാവില ജംഗ്‌ഷന്‌ സമീപം വെച്ചു സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ തലയ്‌ക്ക് പരിക്ക്‌ പറ്റിയ സംഭവത്തില്‍ പത്തനംതിട്ട എം.എ.സി.ടി കോടതി മുമ്പാകെ നഷ്‌ടപരി ഹാരം കിട്ടുന്നതിന്‌ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ വാഹനാപകടത്തിന്‌ കാരണക്കാരായ മോട്ടോര്‍ സൈക്കിള്‍ ഇന്‍ഷുര്‍ ചെയ്‌തിരുന്ന ന്യൂ ഇന്‍ഡ്യ അഷുറന്‍സ്‌ കമ്പനിയെ എത്യകക്ഷിയാക്കി ഹര്‍ജികക്ഷിയായ ഡോ. ആര്‍. സജിത ഫയല്‍ ചെയ്‌ത കേസിലാണ്‌ വിധി.
നഷ്‌ടപരിഹാര തുകയായി 58,55,000 രൂപയും കോടതി ചെലവായി 4,12,274 രൂപയും പലിശയായി 37,57,400 രൂപയും ഉള്‍പ്പെടെ മൊത്തം 1,00,24,674 രൂപയാണ്‌ വിധിച്ചത്‌.
ഈ തുക ന്യൂ ഇന്‍ഡ്യ അന്‍ഷുറന്‍സ്‌ കമ്പനി കെട്ടി വെയ്‌ക്കാനാണ്‌ ഉത്തരവ്‌. ന്യൂ ഇന്‍ഡ്യ അഷ്വറന്‍സ്‌ കമ്പനിയുടെ തര്‍ക്കങ്ങള്‍ തളളിക്കൊണ്ടാണ്‌ പത്തനംതിട്ട എം.എ.സി.ടി കോടതി ഹര്‍ജിക്കാരിക്ക്‌ അനുകൂലമായി വിധി പുറപ്പെടു വിച്ചത്‌. ഹര്‍ജികക്ഷിക്ക്‌ വേണ്ടി അഡ്വക്കേറ്റ്‌ പ്രശാന്ത്‌ വി.കുറുപ്പ്‌ ഹാജരായി.

Ads by Google
Advertisement
Friday 02 Jan 2026 08.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW